റിമാന്റ് പ്രതി ജയിലില്‍ മരിച്ച സംഭവം; പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

Published : Jan 14, 2021, 10:20 AM IST
റിമാന്റ് പ്രതി ജയിലില്‍ മരിച്ച സംഭവം; പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

Synopsis

റിമാന്റിലിരിക്കെ പ്രതി മരിച്ച സംഭവം മധ്യമേഖല ജയില്‍ ഡി ഐ ജി സാം തങ്കയ്യന്‍ അന്വേഷിക്കും.  

കൊച്ചി: കാക്കനാട് ജയിലില്‍ മരിച്ച റിമാന്‍ഡ് പ്രതി കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും പൊലീസ് മര്‍ദ്ദിച്ചിട്ടുണ്ടെന്നും പിതാവ് മുഹമ്മദ് ഇസ്മയില്‍. കൊവിഡ് കേന്ദ്രത്തില്‍ നിരീക്ഷണത്തിലിരിക്കെ അപസ്മാരവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായതിനെ തുടര്‍ന്നാണ് ഷെഫീഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ജയില്‍ വകുപ്പിന്റെ വിശദീകരണം. റിമാന്റിലിരിക്കെ പ്രതി മരിച്ച സംഭവം മധ്യമേഖല ജയില്‍ ഡി ഐ ജി സാം തങ്കയ്യന്‍ അന്വേഷിക്കും. കാക്കനാട് ജയിലിലും കോട്ടയത്തും എത്തി തെളിവെടുക്കും. റിമാന്‍ഡ് പ്രതിയായ ഷഫീഖ് മരിച്ചത് കസ്റ്റഡി മര്‍ദ്ദനത്തെതുടര്‍ന്ന് എന്നാണ് ബന്ധുക്കളുടെ ആരോപണം.
 

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം