ടിപി കേസ് പ്രതികൾക്ക് ശിക്ഷായിളവിന് നീക്കം; പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്ന് മന്ത്രി എംബി രാജേഷ്

Published : Jun 27, 2024, 01:41 PM IST
ടിപി കേസ് പ്രതികൾക്ക് ശിക്ഷായിളവിന് നീക്കം; പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്ന് മന്ത്രി എംബി രാജേഷ്

Synopsis

ആരെങ്കിലും ബോധപൂർവം ഇടപെടുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും ഗൗരവമായ അന്വേഷണം ഇക്കാര്യത്തിൽ നടക്കുമെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു.

തിരുവനന്തപുരം: ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാൻ സര്‍ക്കാര്‍ നീക്കമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മന്ത്രി എംബി രാജേഷ്. ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവിന് നീക്കമുണ്ടെന്ന തരത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന സബ്മിഷനെയും മന്ത്രി എതിര്‍ത്തു. വ്യാജ പ്രചാരണം ഉണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ് പ്രതിപക്ഷം സബ്മിഷൻ കൊണ്ടുവന്നതെന്ന് എംബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. തെറ്റായ കാര്യങ്ങൾ ആവർത്തിച്ച് പ്രതിപക്ഷം പുകമറ ഉണ്ടാക്കുകയാണ്.

ഇപ്പോൾ പ്രസക്തമല്ലാത്ത കാര്യമാണ് പ്രതിപക്ഷം ടിപി കേസിൽ പറയുന്നത്. ശിക്ഷാ ഇളവ് പരിഗണിക്കുന്നില്ലെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയതാണ്. രമയുടെ മൊഴിയെടുത്തത് പൊലീസ് നടപടി ക്രമമാണോ എന്ന് പരിശോധിക്കണമെന്നും ആരെങ്കിലും ബോധപൂർവം ഇടപെടുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും ഗൗരവമായ അന്വേഷണം ഇക്കാര്യത്തിൽ നടക്കുമെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു.

ടിപി കേസിലെ പ്രതിയായ ട്രൗസർ മനോജിനും ശിക്ഷാ ഇളവിന് നീക്കം; കൊളവല്ലൂർ പൊലീസ് വിളിച്ചിരുന്നുവെന്ന് കെകെ രമ

 

PREV
Read more Articles on
click me!

Recommended Stories

ഇനിയും വെളിപ്പെടുത്താനുണ്ട്, സമയം പോലെ തുറന്ന് പറയുമെന്ന് പൾസർ സുനിയുടെ സഹതടവുകാരൻ; 'കോടതി പരിഹസിച്ചു'
ദിലീപിന് അനുകൂലമായ വിധി; സിനിമാ ലോകത്ത് പ്രതികൂലിച്ചും അനുകൂലിച്ചും പ്രതികരണം; നടനെ അമ്മയിലേക്കും ഫെഫ്‌കയിലേക്കും തിരിച്ചെടുത്തേക്കും