ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്ത സർക്കാൻ ഇപ്പോൾ ചെയ്യുന്നത് മുഖം രക്ഷിക്കാനുള്ളള ശ്രമമാണെന്നും കെകെ രമ പഞ്ഞു

തിരുവനന്തപുരം:ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവ് സബ്മിഷന് മറുപടി പറയാൻ മുഖ്യമന്ത്രി സഭയിൽ വന്നില്ലെന്ന് കെകെ രമ എം.എല്‍എ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ രാത്രി കൊളവല്ലൂർ പൊലീസ് മൊഴിയെടുക്കാൻ വിളിച്ചപ്പോഴ‌ാണ് ശിക്ഷാ ഇളവിന് മനോജ് എന്ന പ്രതിയെ കൂടി പരിഗണിക്കുന്ന കാര്യം മനസിലാകുന്നത്.ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്ത സർക്കാൻ ഇപ്പോൾ ചെയ്യുന്നത് മുഖം രക്ഷിക്കാനുള്ളള ശ്രമമാണെന്നും കെകെ രമ പഞ്ഞു. ടിപി കേസിലെ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട പ്രതിയാണ് മനോജ്. എല്ലാം നിര്‍ത്തിവെച്ചു എന്ന് സര്‍ക്കാര്‍ പറയുന്നതിനിടെയാണ് ശിക്ഷാ ഇളവ് മറ്റൊരു ഭാഗത്ത് നടക്കുന്നതെന്നും കെകെ രമ ആരോപിച്ചു.

ടിപി കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവിന് നീക്കമില്ലെന്ന സർക്കാർ വിശദീകരണത്തിനിടെയാണ് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ട്രൗസർ മനോജിന് കൂടി ശിക്ഷാ ഇളവിന് നല്‍കുന്നതിന് മുന്നോടിയായി കൊളവല്ലൂർ പോലീസ് ഇന്നലെ രാത്രി തന്‍റെ മൊഴി രേഖപ്പെടുത്തിയെന്ന് കെകെ രമ നിയമസഭയിൽ പറഞ്ഞത്. ടിപി അണ്ണൻ സിജിത്. ടികെ രജീഷ്, മുഹമ്മദ് ഷാഫി എന്നിവർക്ക് ഇളവ് നൽകാനുള്ള നീക്കമായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നത്. ഇതിനിടെയാണ് സബ്മിഷനിൽ ട്രൗസർ മനോജിന് കൂടി ഇളവിനുള്ള ശ്രമം പ്രതിപക്ഷനേതാവ് ഉന്നയിക്കുന്നത്.

കണ്ണൂർ തൂവക്കുന്ന് സ്വദേശിയും കടുങ്ങോൻപയിൽ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന മനോജിനെയാണ് ശിക്ഷാ ഇളവ് നൽകി പുറത്തിറക്കാനുള്ള പട്ടികയിൽ ഏഴാമനായി ഉൾപ്പെടുത്തിയത്. ടിപിയുടെ കൊലപാതക ഗൂഢാലോചനയിൽ ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയും ഒടുക്കാൻ വിചാരണ കോടതി ശിക്ഷിച്ചു. ഇളവില്ലെന്ന് ആവർത്തിക്കുന്നതിനിടെയാണ് കൊളവല്ലൂർ പൊലീസ് ഇന്നലെ രാത്രിയും മനോജിന്‍റെ ഇളവിനായി രമയെ വിളിക്കുന്നത്.

കാര്‍ നിര്‍ത്തി പുറത്തിറങ്ങിയപ്പോള്‍ മറ്റൊരു കാര്‍ ഇടിച്ചുതെറിപ്പിച്ചു; യുവാവിന് ദാരുണാന്ത്യം

President Droupadi Murmu Parliament Speech LIVE |Asianet News Live |ഏഷ്യാനെറ്റ് ന്യൂസ് |#Asianetnews