സുമനസുകൾ കനിയണം; രഞ്ജിത്തിന് തുടർ ചികിൽസ വേണം

By Web TeamFirst Published Sep 8, 2021, 8:51 AM IST
Highlights

ലോറിപ്പണിക്കാരനായ രാജൻ ഉള്ളതെല്ലാം വിറ്റുപെറുക്കി മകനെ കോഴിക്കോടും തിരുവനന്തപുരത്തും ബാംഗ്ലൂരിലുമെല്ലാം ചികിത്സിച്ചു. അപസ്മാരമാണെന്നും ന്യൂറോ പ്രശ്നങ്ങളാണെന്നും പറയുന്നതതെല്ലാതെ കൃത്യമായ രോഗ നിർണയം ഇതുവരെ സാധിച്ചിട്ടില്ല

കണ്ണൂർ: മകന്റെ രണ്ട് കൈകളും കസേരയിൽ കെട്ടിയിട്ട ശേഷം ഭക്ഷണം നൽകേണ്ടി വരുന്നൊരു അച്ഛനും അമ്മയുമുണ്ട് കണ്ണൂർ പഴയങ്ങാടിയിൽ. മസ്തിഷ്ക രോഗം ബാധിച്ച മുപ്പത്തിയൊന്നുകാരൻ രഞ്ജിത്തിന്റെ അവസ്ഥയാണിത്. രഞ്ജിത്തിന് ഇപ്പോൾ ചികിൽസയും മുടങ്ങിയിരിക്കുകയാണ്. സുമനസുകൾ കനിഞ്ഞില്ലെങ്കിൽ ഈ നിർധന കുടുംബത്തിന് മുന്നോട്ടുപോകാൻ ആകാത്ത സ്ഥിതിയാണ്. 

25 വർഷമായി രഞ്ജിത്തിങ്ങനെ കിടപ്പിലാണ്. രണ്ടാം ക്ലാസുവരെ മിടുക്കനായി സ്കൂളിൽ പോയിരുന്നു ര‍ഞ്ജിത്ത്. ഒരു ദിവസം ടീച്ചർ വിളിച്ചുപറയുന്നു. ക്ലാസിലിരിക്കുമ്പോൾ മുന്നോട്ടാഞ്ഞ് ബോധം കെട്ടു വീഴുകയാണ് അവനെന്ന്. ലോറിപ്പണിക്കാരനായ രാജൻ ഉള്ളതെല്ലാം വിറ്റുപെറുക്കി മകനെ കോഴിക്കോടും തിരുവനന്തപുരത്തും ബാംഗ്ലൂരിലുമെല്ലാം ചികിത്സിച്ചു. അപസ്മാരമാണെന്നും ന്യൂറോ പ്രശ്നങ്ങളാണെന്നും പറയുന്നതതെല്ലാതെ കൃത്യമായ രോഗ നിർണയം ഇതുവരെ സാധിച്ചിട്ടില്ല. ഇന്ന് 31 വയസുണ്ട് രഞ്ജിത്തിന്. ഭക്ഷണത്തിന്റെ രുചി അവൻ അറിയുന്നുണ്ടോ എന്നുപോലും അമ്മയ്ക്ക് ഉറപ്പില്ല. എന്നാലും ഇക്കാലമത്രയും അവനാദ്യം കൊടുക്കാതെ പ്രസന്ന ഒരു വറ്റ് ഇറക്കിയിട്ടില്ല

മകനെ നോക്കേണ്ടതുകൊണ്ട് രാജന് പണിക്ക് പോകാനാകുന്നില്ല. 25 കൊല്ലമായി തുടരുന്ന ചികിത്സയും വീട്ടുചെലവും കടവും എല്ലാം കൂടി ഇനി എന്തെന്നറിയാതെ പകച്ച് നിൽക്കുന്ന ഈ കുടുംബത്തിന് നമുക്ക് കൈത്താങ്ങേകാം

രഞ്ജിത്തിനും കുടംബത്തിനും സഹായം എത്തിക്കാനുള്ള അക്കൗണ്ട് നമ്പർ

ACCOUNT HOLDER: RAJAN M M

ACCOUNT NO:42362200056493

CANARA BANK PAYANGADI ERIPURAM BRANCH

IFSC:CNRB0014236

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!