വെളളായണി കായൽ നവീകരണം; പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്, മംമ്ത മോഹൻദാസ് ഗുഡ് വിൽ അംബാസിഡർ

By Web TeamFirst Published Aug 25, 2019, 11:36 AM IST
Highlights

പദ്ധതിക്ക് കിഫ്ബിയിൽ നിന്ന് ഫണ്ട് അനുവദിക്കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ പറഞ്ഞു. 

തിരുവനന്തപുരം: വെളളായണി കായൽ നവീകരണം രണ്ടാംഘട്ടത്തിലേക്ക്. റിവൈവ് വെളളായനി പദ്ധതിയുടെ ഗുഡ് വിൽ അംബാസിഡറായി നടി മംമ്ത മോഹൻദാസിനെ പ്രഖ്യാപിച്ചു. മാലിന്യവും പായലും നിറഞ്ഞിരുന്ന വെള്ളായണി കായലിനെ പുനരുജ്ജീവിപ്പിക്കാനാണ്  സ്വസ്തി ഫൗണ്ടേഷൻ എന്ന കൂട്ടായ്മയുടെ ശ്രമം.  മൂന്നുമാസത്തോളം നീണ്ടുനിന്ന ഒന്നാംഘട്ട ശുചീകരണത്തിനൊടുവിലാണ് പദ്ധതി അടുത്തഘട്ടത്തിലേക്ക് കടക്കുന്നത്.

പദ്ധതിക്ക് കിഫ്ബിയിൽ നിന്ന് ഫണ്ട് അനുവദിക്കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ പറഞ്ഞു. വെളളായണിയെ ടൂറിസം കേന്ദ്രമാക്കും. ഓണാഘോഷങ്ങളുടെ വേദിയാക്കുന്നതും  പരിഗണനയിലാണ്. പദ്ധതിക്ക് കൂടുതൽ പ്രചാരണം നൽകാനായാണ് മമത മോഹൻദാസിനെ ഗുഡ് വിൽ അംബാസിഡറായി പ്രഖ്യാപിച്ചത്. ആഫ്രിക്കൻ പായലും മാലിന്യവും നീക്കം ചെയ്യലും ജല ശുദ്ധീകരണവുമായിരുന്നു  ആദ്യഘട്ടത്തിൽ പ്രധാനമായും നടപ്പാക്കിയത്. സംസ്ഥാന വിനോദസഞ്ചാര, ജലസേചന വകുപ്പുകൾ സ്വസ‌്തി ഫൗണ്ടേഷനുമായി സഹകരിച്ചാണ്‌ റിവൈവ്‌ വെള്ളായണി പദ്ധതി നടപ്പിലാക്കുന്നത്‌.  

click me!