
കോഴിക്കോട്: പ്രശസ്ത ഫോട്ടോഗ്രാഫർ പുനലൂർ രാജൻ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 81 വയസായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് മരണം സംഭവിച്ചത്.
കേരളത്തിലെ ആദ്യകാല ഫോട്ടോഗ്രാഫർമാരിൽ പ്രമുഖനായിരുന്നു പുനലൂർ രാജൻ. കേരളത്തിലെ സാമൂഹ്യ സാഹിത്യ സംസ്കാരിക രംഗത്തെ പ്രമുഖരുടെ അപൂര്‍വ്വ ചിത്രങ്ങള്‍ ഇദ്ദേഹമാണ് പകര്‍ത്തിയത്.
എസ്.എ. ഡാങ്കേ, സി. അച്യുതമേനോൻ, എം.എൻ. ഗോവിന്ദൻനായർ, പി.കെ. വാസുദേവൻ നായർ, എം.ടി. വാസുദേവൻ നായർ, എസ്.കെ. പൊറ്റെക്കാട്ട്, ഇടശ്ശേരി, അക്കിത്തം, ഉറൂബ്, പൊൻകുന്നം വർക്കി, എൻ.വി. കൃഷ്ണവാരിയർ, കേശവദേവ്, സുകുമാർ അഴീക്കോട്, യേശുദാസ്, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവരുടെയൊക്കെ അത്യപൂർവചിത്രങ്ങൾ പകര്‍ത്തിയത് രാജനാണ്.ബഷീര്‍: ഛായയും ഓര്‍മ്മയും, എം.ടി.യുടെ കാലം എന്നീ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
പുനലൂര്‍ രാജന്‍റെ ഫോട്ടോഗ്രാഫുകളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച 'ഫോട്ടോയ്ക്ക് പിന്നിലെ കഥ എഴുതുന്നത്' എന്ന മാങ്ങാട് രത്നാകരന്‍ എഴുതിയ ലേഖനങ്ങള്‍ വായിക്കാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam