പൊലീസ് സംഘടനകളുടെ പുനഃക്രമീകരണം; സർക്കാരിന് ആശ്വാസം, സിംഗിൾ ബെഞ്ച് നടപടി റദ്ദാക്കി ഡിവിഷൻ ബെഞ്ച്

Published : Nov 12, 2026, 12:46 PM IST
kerala high court

Synopsis

പൊലീസ് അസോസിയേഷൻ സംഘടനകളെ മൂന്നിൽ നിന്ന് രണ്ടാക്കാനുള്ള സർക്കാർ തീരുമാനത്തിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അംഗീകാരം. ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവ് റദ്ദാക്കിയ സിംഗിൾ ബെഞ്ച് നടപടി കോടതി റദ്ദാക്കി. ഇതോടെ ഉദ്യോഗസ്ഥർക്ക് പുതിയ രീതിയിലുള്ള അസോസിയേഷനിൽ പ്രവർത്തിക്കാം.

കൊച്ചി: പൊലീസ് അസോസിയേഷൻ സംഘടനകളുടെ പുനക്രമീകരണത്തിൽ സർക്കാരിന് ഹൈക്കോടതിയിൽ ആശ്വാസം. ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവ് റദ്ദാക്കിയ സിംഗിൾ ബെഞ്ച് നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സംഘടനകളെ മൂന്നിൽ നിന്ന് രണ്ടാക്കാനുള്ള സർക്കാർ നടപടി സംഘടിക്കാനുള്ള മൗലികാവകാശങ്ങൾ ലംഘിക്കുന്നില്ലെന്നും ഏതെങ്കിലും അസോസിയേഷനിൽ പ്രവർത്തിക്കാൻ എല്ലാവർക്കും കഴിയുമെന്നുമുള്ള സർക്കാർ വാദം ഡിവിഷൻ ബെഞ്ച് അംഗീകരിച്ചു.

സർക്കാർ നിയോഗിച്ച അഡ്ഹോക്ക് കമ്മിറ്റി അംഗം ജി ആർ അജിത് നൽകിയ അപ്പീലിലാണ് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ കെ പ്രീത എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. സർക്കാർ നീക്കം സംഘടിക്കാനുള്ള അവകാശത്തിൻമേലുള്ള ഇടപെടലാണെന്ന് വിലയിരുത്തിയാണ് നേരത്തെ സിംഗിൾ ബെഞ്ച് ആഭ്യന്തര വകുപ്പ് ഉത്തരവ് റദ്ദാക്കിയത്.

മൂന്ന് പൊലീസ് സംഘടനകളില്‍ ഒന്നിനെ ഇല്ലാതാക്കി രണ്ട് സംഘടനകളായാണ് പൊലീസ് അസോസിയേഷനുകളെ പുന:സംഘടിപ്പിച്ചത്. സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ ഗ്രേഡ് എസ്‌ഐ വരെയുള്ളവര്‍ പൊലീസ് അസോസിയേഷന്റെ ഭാഗമായിട്ടും എസ്‌ഐ മുതല്‍ നോണ്‍ ഐപിഎസ് എസ്പി വരെയുള്ളവര്‍ കേരള പൊലീസ് സീനിയര്‍ ഓഫീസേഴ്‌സ് അസോസിയേഷനില്‍ ഉള്‍പ്പെടുന്ന രീതിയിലുമാണ് പുന:ക്രമീകരണം. നിര്‍ത്തലാക്കിയ സംഘടനയുടെ ആസ്തി 60 - 40 അനുപാതത്തില്‍ രണ്ട് സംഘടനകള്‍ക്കുമായി വീതിച്ചു നൽകാനും സര്‍ക്കാർ തീരുമാനിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പി പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം; കാർട്ടൺ ഇന്ത്യ കമ്പനിയുടെ എംഡി മുഹമ്മദ് ആസിഫിന്റെ മൊഴി രേഖപ്പെടുത്തി
'ആരോഗ്യനില മോശമായ ഒരാളെ പൊലീസ് ഇത്രയും ബലപ്രയോഗം നടത്തി കൊണ്ടുപോകുമോ'? സമരപ്പന്തലിൽ തിരിച്ചെത്തി വളർമതി, നിരാഹാരം തുടരും