വിവിധ ഇടങ്ങളിൽ അറ്റകുറ്റപ്പണികൾ; ട്രെയിൻ നിയന്ത്രണം ഇന്നും തുടരും; യാത്രയുടെ സമയത്തിലും മാറ്റം

Published : May 22, 2023, 07:12 AM ISTUpdated : May 22, 2023, 07:47 AM IST
വിവിധ ഇടങ്ങളിൽ അറ്റകുറ്റപ്പണികൾ; ട്രെയിൻ നിയന്ത്രണം ഇന്നും തുടരും; യാത്രയുടെ സമയത്തിലും മാറ്റം

Synopsis

നിലമ്പൂർ റോഡ് - കോട്ടയം എക്സ്പ്രസ് അങ്കമാലിയിൽ യാത്ര അവസാനിപ്പിക്കും. കണ്ണൂർ- എറണാകുളം എക്സ്പ്രസ് തൃശൂരിൽ യാത്ര അവസാനിപ്പിക്കും. 

തിരുവനന്തപുരം: വിവിധ ഇടങ്ങളിലെ അറ്റകുറ്റപ്പണികൾ കാരണം സംസ്ഥാനത്ത് ഇന്നും ട്രെയിൻ നിയന്ത്രണം തുടരും. മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ്, നിലമ്പൂർ റോഡ്- കൊച്ചുവേളി രാജറാണി എക്സ്പ്രസ്, ലോകമാന്യതിലക്- കൊച്ചുവേളി ഗരീബ്‍രഥ് എന്നിവ പൂർണമായും റദ്ദാക്കി. ആലപ്പുഴ വഴിയുള്ള ഗുരുവായൂർ - ചെന്നൈ എഗ്മോർ എക്സ്പ്രസ്  കോട്ടയം വഴിയാക്കി. നിലമ്പൂർ റോഡ് - കോട്ടയം എക്സ്പ്രസ് അങ്കമാലിയിൽ യാത്ര അവസാനിപ്പിക്കും. കണ്ണൂർ- എറണാകുളം എക്സ്പ്രസ് തൃശൂരിൽ യാത്ര അവസാനിപ്പിക്കും. 

ട്രെയിനുകൾ പുറപ്പെടുന്ന സമയത്തിലും മാറ്റമുണ്ട്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക് 5.30 നു പുറപ്പെടുന്ന എക്സ്പ്രസ് ട്രെയിൻ 7.45ന് മാത്രമേ പുറപ്പെടൂ. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് 2.25ന് പുറപ്പെടേണ്ട എക്സ്പ്രസ് ട്രെയിൻ  6.40ന് ആയിരിക്കും. നാളത്തെ കണ്ണൂർ- ഷൊർണൂർ  റൂട്ടിലെ മെമു ട്രെയിൻ കോഴിക്കോട് യാത്ര അവസാനിപ്പിക്കും. ആലപ്പുഴ- കണ്ണൂർ എക്സ്പ്രസ് നാളെയും 30നും കൊയിലാണ്ടിയിൽ സ‍ർവ്വീസ് അവസാനിപ്പിക്കും.


 

PREV
click me!

Recommended Stories

എസ്ഐആർ സമയം ഇനിയും നീട്ടണമെന്ന് ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍; പരിശോധിക്കാൻ ഇനിയും സമയമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
ഒറ്റ ദിവസത്തിൽ നടപടിയെടുത്ത് കേന്ദ്രം, കൊല്ലത്ത് ദേശീയ പാത തകർന്നതിൽ കരാർ കമ്പനിക്ക് ഒരു മാസത്തെക്ക് വിലക്ക്; കരിമ്പട്ടികയിലാക്കാനും നീക്കം