വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്ക് രേഖകൾ കാണാനില്ലെന്ന് മറുപടി; ഡിഡിഇ ഓഫീസിൽ കമ്മീഷണർ നേരിട്ടെത്തി പരിശോധന

Published : Jan 22, 2025, 07:22 AM IST
വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്ക് രേഖകൾ കാണാനില്ലെന്ന് മറുപടി; ഡിഡിഇ ഓഫീസിൽ കമ്മീഷണർ നേരിട്ടെത്തി പരിശോധന

Synopsis

14 ദിവസത്തിനകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ നടപടിയിലേക്ക് നീങ്ങുമെന്ന് വിവരാവകാശ കമ്മീഷണർ മുന്നറിയിപ്പ് നൽകി.

ആലപ്പുുഴ: ആലപ്പുഴയിൽ വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ ഓഫീസിൽ സംസ്ഥാന വിവരാവകാശ കമ്മിഷണർ പരിശോധന നടത്തി. വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയ വ്യക്തിയുടെ പരാതിയെ തുടർന്നായിരുന്നു നടപടി. 14 ദിവസത്തിനകം പ്രശ്നം പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പൊതു ജനങ്ങൾക്ക് അടിസ്ഥാനപരമായി ലഭിക്കേണ്ട വിവരങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയാൽ നടപടിയിലേക്ക് നീങ്ങുമെന്ന് വിവരാവകാശ കമ്മീഷണർ മുന്നറിയിപ്പ് നൽകി.

വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയ്ക്ക് ആലപ്പുഴ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നിന്ന് അപേക്ഷകന് തൃപ്തികരമായ മറുപടി ലഭിച്ചില്ല. അപ്പീൽ നൽകിയപ്പോൾ രേഖകൾ ഓഫീസിലെ റെക്കോർഡ് റൂമിൽ സൂക്ഷിച്ചിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് അപേക്ഷകൻ സംസ്ഥാന വിവരാവകാശ കമ്മീഷനെ സമീപിച്ചു. പരാതിയെ തുടർന്നാണ് വിവരാവകാശ കമ്മീഷണർ ആലപ്പുഴ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നേരിട്ടെത്തി പരിശോധന നടത്തിയത്.

14 ദിവസത്തിനകം പ്രശ്നം പരിഹരിക്കാൻ കമ്മീഷണർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇല്ലെങ്കിൽ നടപടിയിലേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്. രേഖകൾ കാണാനില്ലെന്ന് പറഞ്ഞ് വിവരം നിഷേധിക്കുന്നത് വിവരാവകാശ ലംഘനമെന്ന് സർക്കാർ ഉത്തരവുകളിലുണ്ട്. ആലപ്പുഴ ജില്ലയിലെ വിവിധ കാലങ്ങളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിവരങ്ങളായിരുന്നു അപേക്ഷകൻ ആവശ്യപ്പെട്ടത്. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉണ്ടായിരുന്നിട്ടും നിയമനം ലഭിക്കാതിരുന്നവരാണ് അപേക്ഷകർ എന്നാണ് വിവരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം