രാഷ്ട്രപതി ഭവനിലെ റിപ്പബ്ലിക് ഡേ അറ്റ് ഹോം 2025: കേരളത്തിൽ നിന്ന് 12 വിശിഷ്ടാതിഥികൾക്ക് ക്ഷണം

Published : Jan 21, 2025, 07:14 PM IST
രാഷ്ട്രപതി ഭവനിലെ റിപ്പബ്ലിക് ഡേ അറ്റ് ഹോം 2025: കേരളത്തിൽ നിന്ന് 12 വിശിഷ്ടാതിഥികൾക്ക് ക്ഷണം

Synopsis

വിവിധ മേഖലയിൽ നിന്നുള്ള  വിശിഷ്ട വ്യക്തിത്വങ്ങൾക്കാണ് ഇക്കുറി രാഷ്ട്രപതി ഭവനിൽ നിന്നുള്ള ക്ഷണം ലഭിച്ചിട്ടുള്ളത്.

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജനുവരി 26-ന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന റിപ്പബ്ലിക് ഡേ അറ്റ് ഹോം -2025ൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് 12 വിശിഷ്ടാതിഥികൾക്ക് ക്ഷണം ലഭിച്ചു. വിവിധ മേഖലയിൽ നിന്നുള്ള  വിശിഷ്ട വ്യക്തിത്വങ്ങൾക്കാണ് ഇക്കുറി രാഷ്ട്രപതി ഭവനിൽ നിന്നുള്ള ക്ഷണം ലഭിച്ചിട്ടുള്ളത്.

ജ്യോതിർഗമയ ഫൗണ്ടേഷന്‍റെ സ്ഥാപക ടിഫാനി ബ്രാർ, ഇന്ത്യൻ മർച്ചന്‍റ് നേവിയുടെ ആദ്യ വനിതാ ക്യാപ്റ്റനായ ക്യാപ്റ്റൻ രാധിക മേനോൻ, 2024ലെ സർവശ്രേഷ്ഠ് ദിവ്യാംഗ്ജൻ വിഭാഗത്തിൽ വ്യക്തിഗത മികവിനുള്ള ദേശീയ അവാർഡ് നേടിയ അനന്യ ബിജേഷ്, മൻകീ ബാത്തിൽ പരാമർശിക്കപ്പെട്ട തേജ വി പി, സുബ്രമണ്യൻ മലയത്തൊടി, ചലച്ചിത്രകാരനും അനിമേറ്ററുമായ ഹരിനാരായണൻ രാജീവ്, ഐ എസ് ആർ ഒ ചെയർമാൻ ഡോ. വി നാരായണൻ, വി എസ് എസ് എസ് സി ഡയറക്ടർ ഉണ്ണികൃഷ്ണൻ എസ്, മുൻ ഇന്ത്യൻ ഹോക്കി താരം പി ആർ ശ്രീജേഷ്, മനോരമ ഓൺലൈൻ സി ഇ ഒ മറിയം മാമ്മൻ മാത്യു, മുൻ രാജ്യസഭാംഗം ശ്രേയാംസ് കുമാർ, ജവഹർ നവോദയ വിദ്യാലയ പ്രിൻസിപ്പൽ ഡോ. രത്നാകരൻ കെ ഒ എന്നിവർക്കാണ് റിപ്പബ്ലിക് ഡേ അറ്റ് ഹോം 2025ൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചത്. ഇവരെ അഭിസംബോധന ചെയ്ത് രാഷ്ട്രപതിയുടെ ഓഫീസിൽ നിന്നുള്ള ക്ഷണപത്രം ഇതിനകം വിതരണം ചെയ്തതായി കേരള സർക്കിൾ , ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലിന്റെ ഓഫീസ് അറിയിച്ചു.

'എന്‍റെ ഫോൺ താ, ഇല്ലേൽ സാറിനെ പുറത്ത് കിട്ടിയാൽ തീർക്കും'; അധ്യാപകർക്ക് മുന്നിൽ കൊലവിളി നടത്തി വിദ്യാർഥി

പൊന്നമ്മച്ചേച്ചിക്ക് അടക്കാനാവാത്ത സന്തോഷം, മുന്നിൽ അതാ സാക്ഷാൽ മോഹൻലാൽ; പൂച്ചെണ്ട് വാങ്ങി ചേര്‍ത്ത് നിർത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

സുരേഷ് ഗോപിക്കെതിരെ മന്ത്രി ആര്‍ ബിന്ദു; 'നുണകള്‍ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി മാറി'
തദ്ദേശപ്പോരിൽ കലാശക്കൊട്ട്; ഏഴു ജില്ലകളിൽ പരസ്യപ്രചാരണം സമാപനത്തിലേക്ക്, റോഡ് ഷോകളുമായി മുന്നണികള്‍