നയന സൂര്യയുടെ മരണം: പ്രത്യേക അന്വേഷണ സംഘം പുനഃസംഘടിപ്പിച്ചു 

Published : Jan 13, 2023, 09:30 PM IST
നയന സൂര്യയുടെ മരണം: പ്രത്യേക അന്വേഷണ സംഘം പുനഃസംഘടിപ്പിച്ചു 

Synopsis

ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ് പി എസ് മധുസൂദനൻ സംഘത്തലവനായി തുടരും

തിരുവനന്തപുരം: സിനിമ സംവിധായിക നയന സൂര്യയുടെ മരണം അന്വേഷിക്കാനായി ക്രൈം ബ്രാഞ്ച് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം പുനഃസംഘടിപ്പിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഉത്തരവായി. 13 പേരാണ് സംഘത്തിലുള്ളത്. ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ് പി എസ് മധുസൂദനൻ സംഘത്തലവനായി തുടരും. ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ. എസ് സി ആർ ബി ഡിവൈഎസ്പി ആർ പ്രതാപൻ നായർ, ഡിറ്റക്റ്റീവ് ഇൻസ്പെക്ടർമാരായ എച്ച് അനിൽകുമാർ, പി ഐ മുബാറക്, സബ് ഇൻസ്പെക്ടർമാരായ ശരത് കുമാർ, കെ മണിക്കുട്ടൻ, ഡിറ്റക്റ്റീവ് സബ് ഇൻസ്പെക്ടർ കെ ജെ രതീഷ്, എ എസ് ഐ മാരായ ടി രാജ് കിഷോർ, കെ ശ്രീകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അർഷ ഡേവിഡ്, എ അനിൽകുമാർ, ക്രിസ്റ്റഫർ ഷിബു എന്നിവരാണ് സംഘത്തിലുള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കിഫ്ബി പൊൻമുട്ടയിടുന്ന താറാവ്, ബിഎംബിസി റോഡുകളും നൂറുകണക്കിന് പാലങ്ങളുമടക്കം അടുത്ത 30 വർഷത്തെ വികസനം ഈ 10 വർഷത്തിൽ സംഭവിച്ചുവെന്നും മന്ത്രി
സ്ഥാനാർത്ഥി നിർണ്ണയ ചർച്ച; അവസാനഘട്ടത്തിലും സമ്മർദ്ദവുമായി എംപിമാർ, സീറ്റിനായി കെ സുധാകരനും അടൂർ പ്രകാശും