സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിൽ പുനസംഘടിപ്പിച്ചു: കായികതാരങ്ങൾക്കൊപ്പം ഡിവൈഎഫ്ഐ നേതാവ് വികെ സനോജും സമിതിയിൽ

Published : Feb 16, 2023, 05:42 PM ISTUpdated : Feb 16, 2023, 05:52 PM IST
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിൽ പുനസംഘടിപ്പിച്ചു: കായികതാരങ്ങൾക്കൊപ്പം ഡിവൈഎഫ്ഐ നേതാവ് വികെ സനോജും സമിതിയിൽ

Synopsis

കായികരംഗത്തെ പ്രമുഖര്‍ക്ക് മുഖ്യ പരിഗണന നല്‍കിയാണ് സംസ്ഥാന സ്‌പോട്‌സ് കൗണ്‍സില്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി പുനഃസംഘടിപ്പിച്ചതെന്ന് കായികമന്ത്രി വി.അബ്ദുൽറഹ്മാൻ്റെ ഓഫീസ് അറിയിച്ചു

തിരുവനന്തപുരം: മെഴ്സിക്കുട്ടന് രാജിവച്ച ഒഴിവിൽ ഷറഫലി സ്പോര്‍ട്സ് കൗണ്‍സിൽ അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെ സ്പോർട്സ് കൗൺസിൽ പുന:സംഘടിപ്പിച്ചു. ഒളിംപ്യൻ കെ എം ബിനു, ബോക്സിംഗ് മുൻ താരം കെ സി ലേഖ, ഫുട്ബോൾ താരം സി കെ വിനീത് , അത് ലറ്റിക് പരിശീലകൻ പി.ഐ ബാബു, വി.കെ. സനോജ്, രഞ്ചു സുരേഷ്, യോഗ പരിശീലകൻ ഗോപൻ ജെ എസ് എന്നിവർ പുതിയ കൗൺസിൽ അംഗങ്ങൾ.

കായികരംഗത്തെ പ്രമുഖര്‍ക്ക് മുഖ്യ പരിഗണന നല്‍കിയാണ് സംസ്ഥാന സ്‌പോട്‌സ് കൗണ്‍സില്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി പുനഃസംഘടിപ്പിച്ചതെന്ന് കായികമന്ത്രി വി.അബ്ദുൽറഹ്മാൻ്റെ ഓഫീസ് അറിയിച്ചു. രാജിവെച്ച സ്‌പോട്‌സ് കൗണ്‍സില്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി അംഗങ്ങള്‍ക്കു പകരം ഏഴ് പേരെ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തു. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയരായ മികച്ച കായികതാരങ്ങളും പരിശീലകരും ഉള്‍പ്പെടെയുള്ളവരെയാണ് അംഗങ്ങളായി നിശ്ചയിച്ചത്. കായികമേഖലയില്‍ നിന്നുള്ളവരെ തന്നെ ഈ സ്ഥാനങ്ങളില്‍ നിയോഗിക്കണമെന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ നിലപാടിന്റെ ഭാഗമായാണ് തീരുമാനമെന്നും മന്ത്രിയുടെ ഓഫീസ് അറിയിപ്പിൽ വിശദീകരിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുട്ടികളുടേത് ഉൾപ്പെടെ അശ്ലീല വീഡിയോകൾ വിറ്റു; ചുങ്കത്തറ സ്വദേശിയായ 20കാരൻ അറസ്റ്റിൽ
വമ്പൻ നീക്കവുമായി ബിജെപി, ട്വന്‍റി 20 എൻഡിഎ മുന്നണിയിലേക്ക്, രാജീവ് ചന്ദ്രശേഖറും സാബു ജേക്കബും കൂടിക്കാഴ്ച നടത്തി; പ്രഖ്യാപനം ഉടൻ