'പിണറായിക്ക് മോദിപ്പേടി'യെന്ന് കോൺഗ്രസ്, പ്രധാനമന്ത്രിയെ വിമർശിക്കണമെന്ന ഭേദഗതി തളളിയത് വോട്ടിനിട്ട്

Published : Dec 31, 2020, 01:30 PM ISTUpdated : Dec 31, 2020, 01:31 PM IST
'പിണറായിക്ക് മോദിപ്പേടി'യെന്ന് കോൺഗ്രസ്, പ്രധാനമന്ത്രിയെ വിമർശിക്കണമെന്ന ഭേദഗതി തളളിയത് വോട്ടിനിട്ട്

Synopsis

പ്രധാനമന്ത്രിയെ വിമർശിക്കാൻ എന്തിനാണ് പേടിക്കുന്നതെന്നും ഗവർണ്ണ‌ർക്കെതിരെ പ്രമേയത്തിൽ പരാമർശമില്ലെന്നും കെ സി ജോസഫ് കുറ്റപ്പെടുത്തി. എന്നാൽ കേന്ദ്രസർക്കാർ എന്ന്  പറഞ്ഞ് വിമർശിക്കുമ്പോൾ പ്രധാനമന്ത്രിയും ഉൾപ്പെടുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

തിരുവനന്തപുരം: പ്രധാനമന്ത്രിയെ പേരെടുത്ത് പറഞ്ഞ് വിമർശിക്കണമെന്ന കോൺഗ്രസിന്റ ഭേദഗതി വോട്ടിനിട്ട് തള്ളിയാണ് കേന്ദ്രത്തിനെതിരായ പ്രമേയം നിയമസഭ പാസാക്കിയത്. പ്രധാനമന്ത്രിയെ വിമർശിക്കാൻ എന്തിനാണ് പേടിക്കുന്നതെന്നും ഗവർണ്ണ‌ർക്കെതിരെ പ്രമേയത്തിൽ പരാമർശമില്ലെന്നും കെ സി ജോസഫ് കുറ്റപ്പെടുത്തി. എന്നാൽ കേന്ദ്രസർക്കാർ എന്ന്  പറഞ്ഞ് വിമർശിക്കുമ്പോൾ പ്രധാനമന്ത്രിയും ഉൾപ്പെടുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

കാർഷികഭേദഗതിക്കെതിരായ പ്രമേയത്തോട് യോജിക്കുമ്പോഴും സർക്കാറിനെ വെട്ടിലാക്കിയായിരുന്നു കോൺഗ്രസ് നിലപാട്. കർഷകരുമായി ചർച്ചക്ക് തയ്യാറാകാത്ത പ്രധാനമന്ത്രിയെ കുറ്റപ്പെടുത്താത്തതെന്താണെന്നായിരുന്നു മൂന്ന് ഭേദഗതി നിർദ്ദേശിച്ച കെസി ജോസഫിൻറഫെ ചോദ്യം.

സഭാസമ്മേളനത്തിന് നേരത്തെ അനുമതി നിഷേധിച്ച ഗവർണ്ണറെ മുഖ്യമന്ത്രി വിമർശിക്കാത്തതിനെയും കെസി ജോോസഫ് കുുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്കെതിരായ വിമർശനം വേണമെന്ന ഭേദഗതിയിൽ കെസി ജോസഫ് ഉറച്ചുനിന്നപ്പോൾ വോട്ടെടുപ്പ് വേണ്ടിവന്നു. ഭേദഗതി വോട്ടിനിട്ട തള്ളിയെങ്കിലും പിണറായിക്ക് മോഡി പേടി എന്ന ആക്ഷേപം ഇത് വഴി കോൺഗ്രസ് ഇനി കൂടുതൽ ശക്തമാക്കും. 

ഗവർണ്ണറെ മുഖ്യമന്ത്രി വിമർശിക്കാത്തതിനെ പ്രതിപക്ഷം വിമർശിച്ചു. മന്ത്രിമാ‍ ക്രിസ്മസ് കേക്കുമായി പോയി കാലുപിടിച്ചുവെന്നായിരുന്നു കെസി ജോസഫിൻറഎ ആക്ഷേപം. എന്നാൽ ആദ്യം സഭാ സമ്മേളനത്തിന് അനുമതി നൽകാത്ത ഗവർണ്ണറുടെ നടപടിയെ വിമർശിച്ച മുഖ്യമന്ത്രി വിവരങ്ങൾ രാജ്ഭവനെ ധരിപ്പിക്കുന്നത് കാല്പിടിക്കലായി കാണേണ്ടെന്ന് മറുപ്ടി നൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റോഡ് അപകടത്തിൽപ്പെടുന്നവര്‍ക്ക് 5 ദിവസം സൗജന്യ ചികിത്സ ഹൈലൈറ്റ്; സംസ്ഥാന ബജറ്റിലെ അഞ്ച് ജനപ്രിയ പ്രഖ്യാപനങ്ങള്‍
കൊച്ചിൻ കാൻസർ റിസർച് സെൻ്റർ കെട്ടിടം പ്രവർത്തന സജ്ജം; മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി 9ന് ഉദ്ഘാടനം ചെയ്യും