ബഫർ സോൺ : 'ജനവാസ മേഖലകളെ ഒഴിവാക്കണം'; പ്രമേയം നിയമസഭയിൽ ഐക്യകണ്ഠേനെ പാസായി

Published : Jul 07, 2022, 01:00 PM ISTUpdated : Jul 07, 2022, 02:24 PM IST
ബഫർ സോൺ : 'ജനവാസ മേഖലകളെ ഒഴിവാക്കണം'; പ്രമേയം നിയമസഭയിൽ ഐക്യകണ്ഠേനെ പാസായി

Synopsis

സംസ്ഥാനത്തിന്റെ സാഹചര്യമനുസരിച്ച് വിധി നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ജനവാസം ദുരിതത്തിലാകുമെന്നും ഉചിതമായ നിയമ നടപടികൾക്കും നിയമ നിർമ്മാണത്തിനും കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. 

തിരുവന്തപുരം: സംരക്ഷിത വനമേഖലയുടെ ചുറ്റുമുള്ള ഒരു കിലോമീറ്റർ ബഫർ സോൺ ആയി പ്രഖ്യാപിച്ച സുപ്രീംകോടതി വിധിയിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് കേരളം. നിയമ നടപടി വേണമെന്നും ആവശ്യമെങ്കിൽ നിയമ നിർമ്മാണം നടത്തണമെന്നും ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം പാസാക്കി.  ഭൂ വിസ്തൃതി വളരെ കുറഞ്ഞ പ്രദേശമാണ് കേരളം. 

30 ശതമാനം വനമേഖലയ‌ാണ്. 40 ശതമാനത്തോളം പരിസ്ഥിതി പ്രാധാന്യമുള്ള മറ്റ് പ്രദേശങ്ങളുമുണ്ട്. വന മേഖലക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ ബഫർ സോണാക്കിയാൽ കേരളത്തിൽ വലിയ പ്രത്യാഘാതം ഉണ്ടാകും. ജന ജീവിതം ദുസ്സഹമാകും. അതുകൊണ്ട് ജനവാസ കേന്ദ്രങ്ങളെ പരിധിയിൾ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. 

സുപ്രീംകോടതി ബഫർ സോൺ ഉത്തരവ് നടപ്പാക്കുമ്പോൾ ജനവാസ മേഖലയെ ഒഴിവാക്ക‌ാൻ കേന്ദ്രസർക്കാർ നിയമനിർമ്മാണത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് സഋക്കാർ  നിയമസഭയിൽ പ്രമേയം കൊണ്ടുവന്നത് . വനം മന്ത്രി എകെ ശശീന്ദൻ അവതരിപ്പിച്ച പ്രമേയം സഭ പാസാക്കി. വിധി കേരളത്തിന് വലിയ തിരിച്ചടിയാണ്. അതുകൊണ്ട് തന്നെ നിയമസഹായം നൽകാനും ആവശ്യമെങ്കിൽനിയമ നിർമ്മാണത്തിന് കേന്ദ്രസർക്കാർ തയ്യാറാകണമെന്നും ആണ് പ്രമേയത്തിന്റെ ഉള്ളടക്കം.  ജനവാസ മേഖലയടക്കം ഒരു കിലോമീറ്റർ ബഫർ സോണാക്കണമെന്ന മന്ത്രിസഭാ യോഗ തീരുമാനം പ്രമേയത്തിന് തിരിച്ചടിയാകില്ലേ എന്ന് പ്രതിപക്ഷം ആശങ്ക പ്രകടിപ്പിച്ചു. 

31/10/2019 ലെ മന്ത്രിസഭായോഗ തീരുമാനം റദ്ദാക്കാൻ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഇതനുസരിച്ച് വനമേഖലയോട് ചേർന്ന് പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെയുള്ള പ്രദേശം സംരക്ഷിത മേഖലയാണ്. സുപ്രീംകോടതി വിധിക്കെതിരായ നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമ്പോൾ ഈ തീരുമാനം ചോദ്യം ചെയ്യപ്പെടും. 

മന്ത്രിസഭാ യോഗ തീരുമാനം റദ്ദാക്കാനോ തിരുത്താനോ തയ്യാറാകണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാൽ  പ്രതിപക്ഷ ആവശ്യം മന്ത്രി തള്ളി.  തീരുമാനം റദ്ദാക്കേണ്ട ആവശ്യമില്ലെന്നും  എംപവേർഡ് കമ്മിറ്റിക്കു മുന്നിൽ കേരളം നിലപാട് വ്യക്തമാക്കുമെന്നും  മന്ത്രി വിശദീകരിച്ചു. 

ജൂൺ മൂന്നിന് വിധി വന്ന ശേഷം ബഫർസോൺ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ ഒന്നും ചെയ്തില്ലെന്ന ആക്ഷേപം നിലനിൽക്കെയാണ്  കേന്ദ്ര നടപടി ആവശ്യപ്പെട്ട് പ്രമേയം 

'മുഖ്യമന്ത്രിക്കെതിരായ അതിക്രമം തടയാനാണ് ശ്രമിച്ചത്', പൊലീസിന് മൊഴി നൽകി ഇപി ജയരാജൻ

മന്ത്രിക്കസേര പോയി, ഇനി എം എൽ എ സ്ഥാനമോ? സജി ചെറിയാൻ വഴിയാധാരമാകുമോ?

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ബുൾഡോസർ ഇടിച്ചു കയറ്റിയിട്ട് ഒരുമാസം പിന്നിട്ടു, കോൺഗ്രസ് നാടിന് നൽകിയ വാക്ക് വെറും പാഴ്വാക്കായി'; വിമർശനവുമായി എ എ റഹീം
ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്