. മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമം തടയാൻ മാത്രമാണ് താൻ ശ്രമിച്ചതെന്നാണ് ജയരാജൻ പൊലീസിന് നൽകിയ മൊഴി.
തിരുവനന്തപുരം : വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ വധശ്രമ കേസിൽ ഇപി ജയരാജന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമം തടയാൻ മാത്രമാണ് താൻ ശ്രമിച്ചതെന്നാണ് ജയരാജൻ പൊലീസിന് നൽകിയ മൊഴി. ജയരാജനെതിരെ യൂത്ത് കോൺഗ്രസ് ഉൾപ്പെടെ നൽകിയ പരാതികൾ തള്ളിയ പൊലീസ് അത്തരം പരാതികൾ നിലനിൽക്കില്ലെന്ന നിലപാടിലാണ്. മുഖ്യമന്ത്രിക്കെതിരെ അതിക്രമം നടത്തിയ പ്രതികളെ തടഞ്ഞതിന് കേസെടുക്കാനാവില്ലെന്നാണ് പ്രത്യേക സംഘം എഡിജിപിക്ക് നൽകിയ റിപ്പോർട്ടിലുള്ളത്.
എന്നാൽ പൊലീസ് നിലപാടിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയതിന് ഇ പി ജയരാജനെതിരെ കേസെടുക്കില്ലെന്ന നിലപാട് രണ്ട് നീതിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഇക്കാര്യത്തിൽ നിയമപരമായ വഴി തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'സജി ചെറിയാൻ എംഎൽഎ സ്ഥാനവും രാജി വെക്കണം', ആവര്‍ത്തിച്ച് വിഡി സതീശൻ
വിമാനത്തിലെ ആക്രമണം: ഇ പി ജയരാജനെതിരെ കേസില്ലെന്ന് മുഖ്യമന്ത്രി,ആക്രമണം തടയാനാണ് ശ്രമിച്ചതെന്നും വിശദീകരണം
മുഖ്യമന്ത്രിക്കെതിര വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയതിന് ഇ പി ജയരാജനെതിരെ കേസില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. രേഖാ മൂലമാണ് മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ജയരാജന്‍ തടയാന്‍ ശ്രമിച്ചതാണ്.കേസിലെ പ്രതികള്‍ കോടതിയിലോ, പൊലീസിലോ ഇത്തരം ആരോപണം ഉന്നയിച്ചിട്ടില്ല.പ്രതികളുടെ നീക്കം കുറ്റകൃത്യത്തിന്‍റെ ഗൌരവം കുറയ്ക്കാനെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
വിമാനത്തിലെ പ്രതിഷേധം, പ്രതികൾക്ക് സ്വീകരണമൊരുക്കി ജയിലിന് മുന്നിൽ യൂത്ത് കോൺഗ്രസ്
തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരായ വധശ്രമം നടത്തിയെന്ന കേസിൽ പ്രതികൾക്ക് ജാമ്യം കിട്ടിയെങ്കിലും കേസ് അന്വേഷണം ശക്തമായി മുന്നോട്ട് പോകുമെന്ന് പ്രത്യേക അന്വേഷണം സംഘം. പ്രതിഷേധം ഗൂഡാലോചനയുടെ ഭാഗമായിരുന്നില്ലെന്നും പെട്ടെന്ന് തീരുമാനിച്ചതാണെന്നും ജാമ്യത്തിലിറങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. പ്രവർത്തകർക്ക് ജയിലിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകി.
മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉന്നയിച്ച സംശയങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിന് തിരിച്ചടിയാണ്. മുഖ്യമന്ത്രിയോട് പ്രതികൾക്ക് വ്യക്തി വിരോധമില്ലെന്നായിരുന്നു കോടതി ഉത്തരവ് വന്നതോടെ വധശ്രമ വകുപ്പ് നിലനിൽക്കുമോ എന്നാണ് പ്രധാന സംശയം. ഈ സാഹചര്യത്തിൽ തെളിവുകള്‍ ശേഖരിച്ച് കേസിന്റെ നിലനിൽപ്പിനായി ശ്രമിക്കുകയാണ് അന്വേഷണ സംഘം.
ജാമ്യം ലഭിച്ച പ്രതികള്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ സാധ്യതയുള്ളതിനാൽ കണ്ണൂരിലും തിരുവന്തപുരത്തുമായി പരമാവധി തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് സംഘം. മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിൽ സഞ്ചരിക്കാൻ അവസാന നിമിഷം ഒന്നാം പ്രതി ഫർസീൻ മജീദ് മൂന്ന് ടിക്കറ്റെടുത്തത് ഗൂഢാലോചനയുടെ തെളിവാണെന്നാണ് പൊലീസ് നിലപാട്. 23 മിനിറ്റ് പ്രതികള്‍ വീമാനത്താവളത്തിൽ ഗൂഢാലോചന നടത്തിയെന്നതിന് തെളിവുണ്ടെന്നും അന്വേഷണ സംഘം പറയുന്നു.
