
കൊച്ചി: ജനാധിപത്യ മൂല്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും ഏറെ വില കൽപ്പിച്ചിരുന്ന കേരള സമൂഹം ലജ്ജിച്ച് തല താഴ്ത്തുകയാണെന്ന് ബെന്നി ബഹനാൻ എം.പി. മാധ്യമ പ്രവർത്തകരെ ഭയപ്പെടുത്തി വരുതിയിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാരിൻ്റെ അഴിമതി വാർത്തകൾ മൂടിവയ്ക്കാനാണ് മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നത്. മാധ്യമ പ്രവർത്തകരെ സി പി എം വർഗശത്രുക്കളായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും ബെന്നി ബഹനാന്‍ എംപി പറഞ്ഞു.
ഏഷ്യാനെറ്റിനെ ഒറ്റപ്പെടുത്തി ആക്രമിക്കാമെന്ന് സി പി എമ്മും പൊലീസും കരുതേണ്ട. അഖിലാ നന്ദകുമാറിനെതിരായ നീക്കം ജനാധിപത്യ കേരളം അംഗീകരിക്കില്ല. എന്ത് നെറികേടിനും കൂട്ട് നിൽക്കുന്നവരായി കേരള പൊലീസ് അധ:പതിക്കരുതെന്നും ബെന്നി ബഹനാൻ എം.പി പറഞ്ഞു. ആവശ്യമെങ്കിൽ പാർലമെൻ്റിലടക്കം വിഷയം അവതരിപ്പിക്കുമെന്നും ബെന്നി ബഹനാൻ കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധാർഹം, ജനാധിപത്യ കേരളത്തിന് അപമാനകരമാണ് ആഭ്യന്തരവകുപ്പിന്റെ ഈ നടപടി': കെ എസ് യു