കറുപ്പിന് വിലക്ക്! മുഖ്യമന്ത്രിയുടെ മീഞ്ചന്ത കോളേജിലെ പരിപാടിയില്‍ കറുത്ത വസ്ത്രം പാടില്ലെന്ന് നിര്‍ദ്ദേശം

Published : Feb 19, 2023, 10:23 AM ISTUpdated : Feb 19, 2023, 10:43 AM IST
കറുപ്പിന് വിലക്ക്! മുഖ്യമന്ത്രിയുടെ മീഞ്ചന്ത കോളേജിലെ പരിപാടിയില്‍ കറുത്ത വസ്ത്രം പാടില്ലെന്ന് നിര്‍ദ്ദേശം

Synopsis

കറുത്ത വസ്ത്രവും മാസ്കും ധരിച്ചു കൊണ്ട് പരിപാടിക്ക് എത്തരുതെന്നാണ് എച്ച് ഒ ഡി വിദ്യാർഥികൾക്ക് നിർദേശം നൽകിയിരിക്കുന്നത്.   

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന കോഴിക്കോട് മീഞ്ചന്ത ആർട്ട്സ് കോളേജിലെ പരിപാടിയിൽ കറുത്ത വസ്ത്രം ഒഴിവാക്കാൻ കോളജ് അധികൃതരുടെ നിർദേശം. കറുത്ത വസ്ത്രവും മാസ്കും ധരിച്ചു കൊണ്ട് പരിപാടിക്ക് എത്തരുതെന്നാണ് കോളേജ് പ്രിൻസിപ്പൾ വിദ്യാർഥികൾക്ക് നിർദേശം നൽകിയത്. കോളേജ് പ്രിൻസിപ്പലാണ് വാക്കാൽ നിർദേശം നൽകിയതെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. തിരിച്ചറിയൽ കാർഡ് ഉള്ളവരെ മാത്രമേ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കായി കോളേജിനുള്ളിലേക്ക് കടത്തി വിടുന്നുള്ളു. എന്നാൽ കറുത്ത വസ്ത്രവുമായി ബന്ധപ്പെട്ട് പൊലീസ് ഇത്തരത്തിലൊരു നിർദ്ദേശം നൽകിയിട്ടില്ലെന്നാണ് ഉന്നത പൊലീസ് വ്യത്തങ്ങൾ പ്രതികരിക്കുന്നത്. 

ജസ്ന തിരോധാനത്തിൽ വഴിത്തിരിവായേക്കാവുന്ന വെളിപ്പെടുത്തൽ; പോക്സോ തടവുകാരന്റെ നിർണായക മൊഴി സിബിഐക്ക്


 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം