'വിഷയം തണുത്താൽ പൊലീസ് കള്ളക്കളി കളിക്കും'; സിബിഐ അന്വേഷണം വേണമെന്ന് വിഎം സുധീരൻ

Published : Mar 04, 2024, 10:23 AM IST
'വിഷയം തണുത്താൽ പൊലീസ് കള്ളക്കളി കളിക്കും'; സിബിഐ അന്വേഷണം വേണമെന്ന് വിഎം സുധീരൻ

Synopsis

ഇതിനകത്ത് ആദ്യം പൊലീസിന്റെ നിലപാട് പൊസീറ്റീവായിരുന്നില്ല. കുടുംബവും ജനങ്ങളും സജീവമായി ഇടപെട്ടത് മൂലമാണ് പൊലീസ് ഇതുവരെയെങ്കിലും എത്തിയതിന് കാരണമായതെന്നും സുധീരൻ പറഞ്ഞു. 

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ് മുതിർന്ന നേതാവ് വിഎം സുധീരൻ. സിദ്ധാർത്ഥൻ്റേത് കൊലപാതക സംശയം എന്നല്ല, കൊലപാതകം തന്നെയാണെന്ന് സുധീരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിനകത്ത് ആദ്യം പൊലീസിന്റെ നിലപാട് പൊസീറ്റീവായിരുന്നില്ല. കുടുംബവും ജനങ്ങളും സജീവമായി ഇടപെട്ടത് മൂലമാണ് പൊലീസ് ഇതുവരെയെങ്കിലും എത്തിയതിന് കാരണമായതെന്നും സുധീരൻ പറഞ്ഞു. 

ന്യായമായ സംശയം വിഷയം തണുത്തു കഴിഞ്ഞാൽ പൊലീസ് ഇതിൽ ഏതെങ്കിലും തരത്തിൽ കള്ളക്കളി കളിക്കുമോ എന്നതാണ്. പൊലീസിന് മേൽ അത്രയധികം രാഷ്ട്രീയ സമ്മർദ്ദം ഉണ്ട്. ഇത് വിലയിരുത്തുമ്പോൾ മരണത്തെ കുറിച്ച് കേന്ദ്ര ഏജൻസിയായ സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. കോടതിയുടെ മേൽനോട്ടത്തിലാവണം അന്വേഷണമെന്നും സുധീരൻ കൂട്ടിച്ചേർത്തു. 

അതിനിടെ, വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് അച്ഛൻ ജയപ്രകാശ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൊലീസിന് പാർട്ടിയുടെ സമ്മർദ്ദമുണ്ടെന്നും ചൂണ്ടിക്കാട്ടിയ ജയപ്രകാശ് കേസന്വേഷണത്തെ ആശങ്കയോടെയാണ് കാണുന്നതെന്നും വെളിപ്പെടുത്തി. തെറ്റ് പറ്റിപ്പോയി എന്ന് എസ്എഫ്ഐ നേതാവിന്റെ പ്രതികരണം രക്ഷപ്പെടാനുള്ള ശ്രമമാണ്. പൊതുസമൂഹം എതിരാണെന്ന് അറിഞ്ഞതോട് കൂടിയാണ് തലകുനിക്കുന്നു എന്ന പ്രസ്താവനയെന്നും ആത്മഹത്യാ പ്രേരണയ്ക്ക് അല്ല കൊലപാതകത്തിന് തന്നെ കേസെടുക്കണമെന്നും ജയപ്രകാശ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

മസിനഗുഡി വഴി പഴയതുപോലെ ഊട്ടിക്ക് പോകാനാവില്ല; ഊട്ടിയിലും കൊടൈക്കനാലിലും വാഹന നിയന്ത്രണം പരിഗണനയിൽ

https://www.youtube.com/watch?v=czHJXb4Rs_A

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആദ്യ ചർച്ചയിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാതെ ലീഗ്; മണ്ഡലങ്ങൾ വച്ചുമാറും, ചർച്ച തുടങ്ങി യുഡിഎഫ്
പാത്രം കഴുകൽ വിവാദത്തിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു; 'ശ്വാന വീരന്മാർ കുരച്ചു കൊള്ളുക, സാർത്ഥവാഹകസംഘം മുന്നോട്ടു പോകുക തന്നെ ചെയ്യും'