ശബരിമലയിൽ അരവണ നിയന്ത്രണം തുടരുന്നു, ഇന്നും ഒരാൾക്ക് ഒരു അരവണ വീതം മാത്രം, തിരക്ക് മുൻകൂട്ടി കണ്ടില്ലെന്ന് ആക്ഷേപം

Published : Sep 20, 2026, 07:55 AM ISTUpdated : Sep 20, 2026, 12:03 PM IST
sabarimala aravan

Synopsis

പ്ലാന്റ് അറ്റകുറ്റപ്പണിയുടെ ഭാഗമായി നിയന്ത്രണം ഉണ്ടാകുമെന്ന് നേരത്തെ തന്നെ ബോർഡ് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. ദിവസം ഒരു ലക്ഷം വരെ അരവണ നിർമ്മിക്കുന്നതിനായിട്ടാണ് കോടതി അനുമതിയോടെ പ്ലാന്റിന്റെ ശേഷി കൂട്ടുന്നത്.

പത്തനംതിട്ട: ശബരിമലയിൽ അരവണയ്ക്ക് ഇന്നും നിയന്ത്രണം. ഒരു തീർത്ഥാടകന് ഒരു ടിൻ അരവണ മാത്രമാണ് നൽകുന്നത്. പ്ലാന്റ് പുനർനിർമ്മാണം നടക്കുന്നതിനാലാണ് ക്രമീകരണം. കഴിഞ്ഞ 20 ദിവസമായി നിർമ്മാണപ്രവൃത്തികൾ കാരണം പ്ലാന്‍റ് അടച്ചിട്ടിരിക്കുകയാണ്. കന്നിമാസ പൂജയ്ക്ക് നിയന്ത്രണമുണ്ടാകുമെന്ന് ദേവസ്വം ബോർഡ് വാർത്താകുറിപ്പ് ഇറക്കിയെങ്കിലും കരുതൽ സ്റ്റോക്ക് ഉറപ്പാക്കുന്നതിൽ വീഴ്ചവന്നെന്ന വിമർശനം ശക്തമാണ്. മാസപൂജയ്ക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ തിരക്ക് വന്നെന്നാണ് ബോർഡ് വിശദീകരണം. നാളെ രാത്രിവരെ ദർശനമുണ്ട്. അവധി ദിവസമായതിനാൽ തീർത്ഥാടകരുടെ തിരക്കും കൂടുതലാണ്. പ്രതിദിനം മൂന്നരലക്ഷം കണ്ടയ്നർ അരവണ എന്ന നിലയിലേക്ക് ഉത്പാദനം വർധിപ്പിക്കാനാണ് സന്നിധാനത്തെ പ്ലാന്‍റ് പുനർനിർമിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിലകുറഞ്ഞ വൈദ്യുതി കേരളത്തിലുണ്ടായിരിക്കെ എന്തിനാണ് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത്?, വൈദ്യുതി വാങ്ങൽ വിവാദത്തിൽ മുഹമ്മദ് റിയാസ്; 'എന്താണ് ഈ കളി?'
'വി ഡി സതീശന്‍റെ നീക്കങ്ങൾ ദുരൂഹം, ജിഎൻഎ ഇടപാട് വൈദ്യുതി പ്രതിസന്ധി കൃത്രിമമായി സൃഷ്ടിച്ച്'; രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ്