'കർഷകസംഘം ഭരണവിലാസം സംഘടനയായി, കർഷകരെ തഴഞ്ഞവരെ ജനങ്ങളും കൈവിട്ടു'; കർഷകസംഘം സമ്മേളനത്തിൽ പിണറായി സർക്കാരിന് വിമർശനം

Published : Sep 19, 2026, 11:34 PM IST
karshaka sangham state conference pinarayi vijayan

Synopsis

നെൽകർഷകരെ സഹായിക്കാൻ പത്തുവർഷത്തെ പിണറായി സർക്കാർ ഒന്നുംചെയ്തില്ല. ആലപ്പുഴയിൽ ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നു, പക്ഷേ, കർഷകർ ആവശ്യപ്പെട്ടിട്ടും സർക്കാർ ഒന്നും ചെയ്തില്ല. നെല്ലിന്റെ താങ്ങുവില കേന്ദ്രം ഉയർത്തി. എന്നാൽ, കേരളം താങ്ങുവില താഴ്ത്തി.

ആലപ്പുഴ: കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിൽ പിണറായി സർക്കാരിനെതിരേ വിമർശനം. പിണറായി സർക്കാർ കർഷകരെ തഴഞ്ഞെന്നും കർഷകസംഘം ഭരണവിലാസം സംഘടനായി മാറിയെന്നുമാണ് സമ്മേളനത്തിലെ ​ഗ്രൂപ്പ് ചർച്ചയിൽ വിമർശനമുയർന്നത്.

നെൽകർഷകരെ സഹായിക്കാൻ പത്തുവർഷത്തെ പിണറായി സർക്കാർ ഒന്നുംചെയ്തില്ല. ആലപ്പുഴയിൽ ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നു, പക്ഷേ, കർഷകർ ആവശ്യപ്പെട്ടിട്ടും സർക്കാർ ഒന്നും ചെയ്തില്ല. നെല്ലിന്റെ താങ്ങുവില കേന്ദ്രം ഉയർത്തി. എന്നാൽ, കേരളം താങ്ങുവില താഴ്ത്തി. കർഷകരെ തഴഞ്ഞവരെ തെരഞ്ഞെടുപ്പിൽ ജനങ്ങളും കൈവിട്ടുവെന്നും ചർച്ചയിൽ വിമർശനമുയർന്നു.

സർക്കാർ വൻകിട പദ്ധതികളിൽ അഭിരമിച്ചു. അടിസ്ഥാനവിഭാ​ഗങ്ങളെ തഴഞ്ഞു. സാധാരണക്കാരെ മറന്നു. ഇതിനാലാണ് ജനം തിരിച്ചടി നൽകിയത്. ഇനിയെങ്കിലും പഠിക്കണമെന്നും സമ്മേളനത്തിൽ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

വെള്ളിയാഴ്ച ആരംഭിച്ച കേരള കർഷകസംഘം സംസ്ഥാന സമ്മേളനം ഞായറാഴ്ച സമാപിക്കും. പുതിയ ഭാരവാഹി തെരഞ്ഞെടുപ്പിന് ശേഷം അരലക്ഷത്തോളം പേർ പങ്കെടുക്കുന്ന റാലിയുമുണ്ടാകും. വി എസ് അച്യുതാനന്ദൻ ന​ഗറിൽ നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പരീക്ഷാ ഫലങ്ങളിൽ അപാകത, 1,4 സെമസ്റ്ററുകളിലെ സപ്ലിമെന്ററി ഫലങ്ങൾ കേരള സർവകലാശാല പിൻവലിച്ചു; കെ-റീപ്പ് സോഫ്റ്റ്‌വെയറും ഒഴിവാക്കും
അപകീർത്തി കേസിൽ യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ടയെ അറസ്റ്റ് ചെയ്ത് ഫോൺ പിടിച്ചെടുത്തു, ജാമ്യത്തിൽ വിട്ടു