ഇന്റർസിറ്റി തൃശ്ശൂർ വരെ, മം​ഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് ഒരുമണിക്കൂർ വൈകും; ഈ ദിവസങ്ങളിൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം

Published : Oct 04, 2026, 01:10 PM IST
train service restrictions kerala

Synopsis

മം​ഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ്(16348) ഒക്ടോബർ 03, 16, 17, 18, 23, 24, 25, 27, 30, 31, നവംബർ ഒന്ന് തീയതികളിൽ ഒരുമണിക്കൂറോളം വൈകും. ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്(16307) നവംബർ നാലിന് അരമണിക്കൂറോളം വൈകും.

തിരുവനന്തപുരം: തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ ട്രാക്ക് അറ്റകുറ്റപ്പണി കാരണം വിവിധ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. കണ്ണൂർ എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്(16306) ചില ദിവസങ്ങളിൽ ഭാ​ഗികമായി റദ്ദാക്കി. മം​ഗളൂരു-തിരുവനന്തപുരം എക്സ്പ്രസ്(16348) ചില ദിവസങ്ങളിൽ ഒരുമണിക്കൂറോളം വൈകും. എല്ലാം വിശദമായി അറിയാം.

കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് ഭാ​ഗികമായി റദ്ദാക്കി

കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്(16306) ഒക്ടോബർ 03, 16, 17, 18, 23, 24, 25, 27, 30, 31, നവംബർ 01 തീയതികളിൽ ഭാ​ഗികമായി റദ്ദാക്കി. ഈ ദിവസങ്ങളിൽ ട്രെയിൻ തൃശ്ശൂരിൽ സർവീസ് അവസാനിപ്പിക്കും.

വൈകിയോടുന്ന ട്രെയിനുകൾ...

മം​ഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ്(16348) ഒക്ടോബർ 03, 16, 17, 18, 23, 24, 25, 27, 30, 31, നവംബർ ഒന്ന് തീയതികളിൽ ഒരുമണിക്കൂറോളം വൈകും.

ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്(16307) നവംബർ നാലിന് അരമണിക്കൂറോളം വൈകും.

തിരുവനന്തപുരം സെൻട്രൽ-ഹസ്രത് നിസാമുദ്ദീൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(22633) ഒക്ടോബർ 21-ന് അരമണിക്കൂർ വൈകും.

ഈ ട്രെയിനുകളും ഭാ​ഗികമായി റദ്ദാക്കി...

സേലം ഡിവിഷനിലെ അറ്റകുറ്റപ്പണി കാരണം ചില ട്രെയിനുകളും ഭാ​ഗികമായി റദ്ദാക്കിയിട്ടുണ്ട്.

പാലക്കാട് ടൗൺ-തിരുച്ചിറപ്പള്ളി ജങ്ഷൻ എക്സ്പ്രസ്(16844) ഒക്ടോബർ 24, 27, 29, 31, നവംബർ 03 തീയതികളിൽ ഭാ​ഗികമായി റദ്ദാക്കി. ഈ ദിവസങ്ങളിൽ കൊടുമുടിയിൽ ട്രെയിൻ സർവീസ് അവസാനിപ്പിക്കും. പ്രവൃത്തികൾക്ക് ശേഷം കൊടുമുടിയിൽനിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് അൺറിസർവ്ഡ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുമെന്നും റെയിൽവേ അറിയിച്ചു.

ഷൊർണൂർ-കോയമ്പത്തൂർ ജങ്ഷൻ പാസഞ്ചർ(56604) ഒക്ടോബർ 05, 06, 10, 11, 13, 17 തീയതികളിൽ ഭാ​ഗികമായി റദ്ദാക്കി. ഈ ദിവസങ്ങളിൽ ട്രെയിൻ പോത്തന്നൂരിൽ യാത്ര അവസാനിപ്പിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രോഗികൾക്ക് തുന്നിക്കെട്ടാൻ പഞ്ഞി പോലും ഇല്ലാത്ത അവസ്ഥ, ആരോഗ്യ മന്ത്രിയുടെ വായാടിത്തത്തിന് ഒരു കുറവുമില്ലെന്ന് എം വി ജയരാജൻ
'സു​ഗതനെ സംരക്ഷിക്കാൻ കൗൺസിൽ രജിസ്റ്ററിൽ വ്യാജ ഒപ്പിട്ടു, പിന്നിൽ മേയർ'; ആരോപണവുമായി സിപിഎം