വാഹനനികുതി കുടിശിക: തവണകൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഗതാഗതമന്ത്രി

Published : Nov 15, 2022, 06:28 PM ISTUpdated : Nov 15, 2022, 06:29 PM IST
വാഹനനികുതി കുടിശിക: തവണകൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഗതാഗതമന്ത്രി

Synopsis

സർക്കാരിന് ലഭിക്കേണ്ട നികുതി വരുമാനം കൃത്യമായി ലഭിക്കാത്ത സാഹചര്യം പരിഗണിച്ചാണ് നടപടി. ഇനിമുതൽ വാഹനനികുതി കുടിശികയ്ക്ക് അനുവദിക്കുന്ന തവണകളില്‍ മുടക്കം വരുത്തിയാൽ വീണ്ടും തവണകൾ അനുവദിക്കുന്നതല്ല.

തിരുവനന്തപുരം: വാഹന നികുതി കുടിശികയ്ക്ക് തവണകൾ അനുവദിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതായി ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോവിഡ് പ്രതിസന്ധി, ഇന്ധന വില വർദ്ധനവ് തുടങ്ങിയ കാരണങ്ങളാൽ വാഹന മേഖല നേരിടുന്ന പ്രതിസന്ധിമൂലം നികുതി അടയ്ക്കാനാവാത്ത സാഹചര്യം പരിഗണിച്ച് വ്യക്തിഗത അപേക്ഷകളിന്മേൽ നികുതി കുടിശികയ്ക്ക് ഗവൺമെന്റ് അനുവദിക്കുന്ന തവണകൾ കൃത്യമായി അടയ്ക്കാതെ വീണ്ടും തവണകൾക്കായി അപേക്ഷ സമർപ്പിക്കുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. സർക്കാരിന് ലഭിക്കേണ്ട നികുതി വരുമാനം കൃത്യമായി ലഭിക്കാത്ത സാഹചര്യം പരിഗണിച്ചാണ് നടപടി. ഇനിമുതൽ വാഹനനികുതി കുടിശികയ്ക്ക് അനുവദിക്കുന്ന തവണകളില്‍ മുടക്കം വരുത്തിയാൽ വീണ്ടും തവണകൾ അനുവദിക്കുന്നതല്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദിലീപിനെ എന്തുകൊണ്ട് വെറുതെവിട്ടു, 300 പേജുകളില്‍ വിശദീകരിച്ച് കോടതി; 'അറസ്റ്റ് ചെയ്തതിൽ തെറ്റില്ല', പക്ഷേ ഗൂഡാലോചന തെളിയിക്കാൻ കഴിഞ്ഞില്ല
ആരോഗ്യരംഗത്തെ അടുത്ത വിപ്ലവത്തിനുള്ള ആശയം നിങ്ങളുടെ മനസിലുണ്ടോ? കൈപിടിച്ചുയർത്താൻ കൈ നീട്ടി എച്ച്എൽഎൽ