Asianet News MalayalamAsianet News Malayalam

കായംകുളം ജലോത്സവത്തിന് പിന്നാലെ സ്ഥലത്ത് സംഘര്‍ഷം; 6 പേര്‍ ആശുപത്രിയില്‍

തുഴച്ചില്‍ക്കാര്‍ക്ക് ഉള്‍പ്പടെയാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ കുണ്ടറ സ്വദേശിയായ തുഴച്ചില്‍ക്കാരനെ മെഡിക്കല്‍ കോളജാശുപ്രതിയില്‍ പ്രവേശിപ്പിച്ചു.

conflict at Kayamkulam boat race 6 people in hospital
Author
First Published Nov 14, 2022, 12:10 PM IST


കായംകുളം: ജലോത്സവം കഴിഞ്ഞ് കാണികളില്‍ ചിലരും തുഴച്ചില്‍ക്കാരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) സീസൺ II ന്‍റെ പത്താം റൗണ്ട് മത്സരങ്ങള്‍ നടന്ന കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. സംഘട്ടനത്തെ തുടര്‍ന്ന് 6 പേര്‍ക്ക് പരിക്കേറ്റു. തുഴച്ചില്‍ക്കാര്‍ക്ക് ഉള്‍പ്പടെയാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ കുണ്ടറ സ്വദേശിയായ തുഴച്ചില്‍ക്കാരനെ മെഡിക്കല്‍ കോളജാശുപ്രതിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച ആലപ്പുഴ കായംകുളത്ത് നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) സീസൺ II ന്‍റെ പത്താം റൗണ്ടിൽ എൻസിഡിസി ബോട്ട് ക്ലബ് (മൈറ്റി ഓർസ്)  തുഴഞ്ഞ നടുഭാഗം ചുണ്ടൻ ജേതാക്കളായി. 5:03.46 മിനിറ്റിൽ മൈറ്റി ഓർസ് മത്സരം പൂർത്തിയാക്കി. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും വിജയിച്ച പള്ളാത്തുരുത്തി ബോട്ട് ക്ലബ് (ട്രോപ്പിക്കൽ ടൈറ്റൻസ്) തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ രണ്ടാം സ്ഥാനത്തെത്തി. കേരള പോലീസ് ബോട്ട് ക്ലബ്  (റേജിംഗ് റോവേഴ്സ്) തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. 

വിവാഹം ക്ഷണിക്കാത്തതിന് വധുവിന്‍റെ പിതാവിനെ മര്‍ദ്ദിച്ചു: തിരുവനന്തപുരത്ത് വിവാഹസത്കാരത്തിനിടെ കൂട്ടയടി

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് വിവാഹ സല്‍ക്കാരത്തിനിടെ കൂട്ടയടി. കല്യാണം വിളിക്കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് വലിയ സംഘര്‍ഷത്തില്‍ കലാശിച്ചത്. വിഴിഞ്ഞത്ത് നിന്നെത്തിയ ഒരാള്‍ കല്യാണം വിളിച്ചില്ലെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ അച്ഛനുമായി വാക്കേറ്റമുണ്ടാക്കി തല്ലിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ബന്ധുക്കളും നാട്ടുകാരുടം കൂടി ഇതിൽ ഇടപെട്ടതോടെ സംഭവം കൂട്ടത്തല്ലായി മാറി. സംഘര്‍ഷത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റെങ്കിലും ആരുടേയും പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റവരെല്ലാം സമീപപ്രദേശങ്ങളിലെ ആശുപത്രികളിലെത്തി ചികിത്സ തേടി. ഓഡിറ്റോറിയത്തിൽ വിവാഹ സത്കാരം പുരോഗമിക്കുന്നതിനിടെയായിരുന്നു സംഘര്‍ഷം. 


കൂടുതല്‍ വായനയ്ക്ക്:  കല്ല്യാണത്തല്ലില്‍ വന്‍ ട്വിസ്റ്റ്; ക്ഷണിക്കപ്പെടാത്തയാള്‍ 200 രൂപ കൊടുത്ത് മടങ്ങി, പിന്നാലെ അടിയോടടി


 

Follow Us:
Download App:
  • android
  • ios