വിരമിച്ച ഹൈക്കോടതി ജഡ്ജി ചേമ്പർ ഉപയോഗിക്കുന്നുവെന്ന് ആരോപണം; മാർഗനിര്‍ദേശങ്ങളിറക്കി രജിസ്ട്രാർ ജനറല്‍

Published : Jun 13, 2024, 08:41 PM IST
വിരമിച്ച ഹൈക്കോടതി ജഡ്ജി ചേമ്പർ ഉപയോഗിക്കുന്നുവെന്ന് ആരോപണം; മാർഗനിര്‍ദേശങ്ങളിറക്കി രജിസ്ട്രാർ ജനറല്‍

Synopsis

വിരമിക്കുന്ന ജഡ്ജിമാർക്കും സ്ഥലം മാറിപ്പോകുന്നവർക്കും ഇത് ഒരുപോലെ ബാധകമാണെന്നും വിധിന്യായം തയ്യാറാക്കിയിട്ടില്ലെങ്കിൽ ബന്ധപ്പെട്ട കേസ് രേഖകൾ  രജിസ്ട്രിക്ക് കൈമാറണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്

കൊച്ചി:വിരമിച്ച ഹൈക്കോടതി  ജഡ്ജി ചേമ്പർ ഉപയോഗിക്കുന്നുവെന്ന് ആരോപണത്തെതുടര്‍ന്ന് പ്രത്യേക മാർഗനിർദേശങ്ങളിറക്കി ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍. വിരമിക്കുന്ന ദിവസത്തിനു ശേഷം ജഡ്ജിമാർ ചേമ്പർ ഉപയോഗിക്കരുതെന്ന് വ്യക്തമാക്കിയാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. ജഡ്ജി വിരമിച്ച് മൂന്നാമത്തെ പ്രവർത്തി ദിവസം വൈകുന്നേരം നാലരയ്ക്ക് മുൻപ് എല്ലാ കേസ് രേഖകളും ജീവനക്കാർ രജിസ്ട്രിക്ക് കൈമാറണം.

സ്ഥലം മാറ്റപ്പെട്ട ജഡ്ജിയ്ക്ക് ചീഫ് ജസ്റ്റിസിന്‍റെ അനുമതിയോടെ നിശ്ചിത കാലത്തേക്ക് ചേമ്പർ ഉപയോഗിക്കാമെന്നും വിധി പറയാൻ മാറ്റി വച്ച കേസുകളുടെ ഒപ്പിട്ട ഉത്തരവുകൾ അവസാന പ്രവർത്തി ദിവസം തന്നെ രജിസ്ട്രിയ്ക്ക് കൈമാറണമെന്നും നിര്‍ദേശത്തിലുണ്ട്. വിരമിക്കുന്ന ജഡ്ജിമാർക്കും സ്ഥലം മാറിപ്പോകുന്നവർക്കും ഇത് ഒരുപോലെ ബാധകമാണെന്നും വിധിന്യായം തയ്യാറാക്കിയിട്ടില്ലെങ്കിൽ ബന്ധപ്പെട്ട കേസ് രേഖകൾ  രജിസ്ട്രിക്ക് കൈമാറണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്.

വിരമിച്ച് മൂന്നാം പ്രവർത്തി ദിനത്തിനു ശേഷം ബന്ധപ്പെട്ട ജഡ്ജിയുടെ പേരിലുളള ഉത്തരവുകൾ  ജീവനക്കാർ വെബ്സൈറ്റിൽ ഇടരുതെന്നും നിര്‍ദേശമുണ്ട്. ചീഫ് ജസ്റ്റിസിന്റെ നിർദേശാനുസരണം ഹൈക്കോടതി രജിസ്ട്രാർ ജനറലാണ് മാർഗ്ഗ നിർദേശങ്ങൾ ഇറക്കിയത്.

ജമ്മുകശ്മീരും ലഡാക്കും അവിഭാജ്യഘടകം, മറ്റ് ഒരു രാജ്യവും അഭിപ്രായം പറയേണ്ട; സുരക്ഷാ സാഹചര്യം വിലയിരുത്തി മോദി


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാളെ അവധി: വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്‌ടർ; നടപടി കടുവ ഭീതിയെ തുടർന്ന്
ഒൻപതംഗ കുടുംബം പെരുവഴിയിൽ; ഗ്യാസ് അടുപ്പിൽ നിന്ന് പടർന്ന തീ വീടിനെ പൂർണമായി വിഴുങ്ങി; അപകടം കാസർകോട്