റിട്ടയേർഡ് സ്‌കൂൾ അധ്യാപകൻ തെങ്ങിൽ നിന്ന് വീണ് മരിച്ചു; തേങ്ങയിടാൻ കയറിയപ്പോൾ തലകറങ്ങി വീണ് മരണം

Published : Oct 13, 2025, 12:02 PM IST
retired Teacher fell from coconut tree died

Synopsis

പാലക്കാട് കുമരംപുത്തൂരിൽ റിട്ടയേർഡ് അധ്യാപകൻ തെങ്ങിൽ നിന്ന് വീണ് മരിച്ചു. കല്ലടി ഹയർസെക്കൻഡറി സ്കൂളിലെ മുൻ അധ്യാപകനായ എം.ആർ.ഭാസ്‌കരൻ നായരാണ് മരിച്ചത്. രാവിലെ തേങ്ങയിടാനായി തെങ്ങിൽ കയറുന്നതിനിടെ തലകറങ്ങി താഴെ വീഴുകയായിരുന്നു.

പാലക്കാട്: റിട്ടയേർഡ് സ്‌കൂൾ അധ്യാപകൻ തെങ്ങിൽ നിന്ന് വീണ് മരിച്ചു. പാലക്കാട് കല്ലടി ഹയർസെക്കൻഡറി സ്കൂളിലെ മുൻ അധ്യാപകൻ കുമരംപുത്തൂർ ശ്രേയസ് വീട്ടിൽ എം.ആർ.ഭാസ്‌കരൻ നായരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. തെങ്ങിൽ കയറിയപ്പോൾ തലകറങ്ങി താഴെ വീണുവെന്നാണ് വിവരം.

ഇന്ന് രാവിലെയാണ് ഇദ്ദേഹം തേങ്ങയിടാനായി തെങ്ങിൽ കയറിയത്. ഒരു തെങ്ങിൽ നിന്ന് ഇറങ്ങി മറ്റൊന്നിലേക്ക് കയറുന്നതിനിടെ തലകറങ്ങി നീഴെ വീണുവെന്നാണ് ലഭിക്കുന്ന വിവരം. ഈ സമയത്ത് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പത്ത് വർഷം മുൻപാണ് ഭാസ്‌കരൻ നായർ സർവീസിൽ നിന്ന് വിരമിച്ചത്. ശേഷം സാധ്യമായ എല്ലാ ജോലികളും ഇദ്ദേഹം ചെയ്യാറുണ്ട്. പെയിൻ്റിങ്, കൃഷി, തെങ്ങുകയറ്റം, ഡ്രൈവിങ് തുടങ്ങിയ ജോലികൾ ചെയ്താണ് ഇദ്ദേഹം തൻ്റെ അധ്യാപന ജീവിതത്തിന് ശേഷമുള്ള കാലത്ത് മുന്നോട്ട് പോയത്. ഇതിനിടെയാണ് അപകടത്തിലൂടെ മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം