സുപ്രീംകോടതി ഉത്തരവിന് പുല്ലുവില; ചിന്നക്കനാലിൽ കയ്യേറ്റക്കാർക്കെതിരെ നടപടിയില്ല ; കയ്യേറിയത് 13ഏക്കർ ഭൂമി

Web Desk   | Asianet News
Published : Mar 30, 2022, 07:39 AM IST
സുപ്രീംകോടതി ഉത്തരവിന് പുല്ലുവില; ചിന്നക്കനാലിൽ കയ്യേറ്റക്കാർക്കെതിരെ നടപടിയില്ല ; കയ്യേറിയത് 13ഏക്കർ ഭൂമി

Synopsis

ഒഴിപ്പിക്കൽ നടപടിക്ക് പോലീസ്, റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം സബ്കളക്ടർ വിളിച്ചിരുന്നു. എന്നാൽ കയ്യേറ്റക്കാരെ ഭയന്ന് പിന്നീട് നടപടിയൊന്നുമെടുത്തിട്ടില്ല

ഇടുക്കി :ചിന്നക്കനാലിൽ (chinnakkanal)ആദിവാസികളുടെ ഭൂമി (adivasi land)സ്വകാര്യ വ്യക്തി കയ്യേറിയത് (invasion)ഏറ്റെടുക്കണമെന്ന് സുപ്രീം കോടതി (suprem,e court)ഉത്തരവിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും റവന്യൂ വകുപ്പ്(revenue department) നടപടിയെടുക്കുന്നില്ല. ആദിവാസികൾക്ക് അനുവദിച്ച പതിമൂന്ന് ഏക്കറിലധികം ഭൂമിയാണ് വർഷങ്ങളായി രണ്ടു കയ്യേറ്റക്കാർ കൈവശപ്പെടുത്തിയിരിക്കുന്നത്

ആദിവാസി പുനരധിവാസ പദ്ധതിയിലുൾപ്പെടുത്തി ചിന്നക്കനാൽ 301 കോളനിയിൽ വിതരണത്തിനായി മാറ്റിയിട്ട സ്ഥലമാണ് കയ്യേറ്റക്കാർ സ്വന്തമാക്കിയത്. സിംഗുകണ്ടം സ്വദേശി എൽസി മത്തായി, ചിന്നക്കനാൽ സ്വദേശി പാൽരാജ് എന്നവരാണ് കയ്യേറ്റക്കാർ. ഭർത്താവ് മരിച്ചതിനെ തുടർന്ന് എൽസിയുടെ കൈവശമാണ് ഭൂമി. എട്ടു പ്ലോട്ടുകളിലെ ഒൻപതേക്കറിലേറെ ഭൂമിയാണ് എൽസി കയ്യേറിയിരിക്കുന്നത്. നാലു പ്ലോട്ടുകളിലായി നാലരയേക്കർ സ്ഥലം പാൽരാജും കയ്യേറി. ഇതിനോട് ചേർന്ന് ആനയിറങ്കൽ അണക്കെട്ടിൻറെ വൃഷ്ടി പ്രദേശത്തുള്ള കെഎസ്ഇബി ഭൂമിയും പാൽരാജ് കയ്യേറിയിട്ടുണ്ട്. 

2004 ൽ ഭൂമി ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി. തുടർന്ന് കയ്യേറ്റക്കാർ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ആദിവാസി ഭൂമി ആയതിനാൽ ഒഴിപ്പിക്കാൻ ഉത്തരവിട്ടു. തുടർന്ന് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഭൂമി ഒഴിപ്പിച്ചെടുക്കാൻ തന്നെ റവന്യൂ വകുപ്പിനോട് നിർദേശിച്ചു. ഇതനുസരിച്ച് ഒഴിപ്പിക്കാൻ റവന്യൂ വകുപ്പ് എത്തി. മണ്ണെണ്ണക്കുപ്പിയുമായി എൽസി ആത്മഹത്യ ഭീഷണി മുഴക്കിയതോടെ ഉദ്യോഗസ്ഥർ മടങ്ങി. തുടർന്ന് കൂടുതൽ പൊലീസ് സന്നാഹത്തോടെ ഒഴിപ്പിക്കൽ നടത്താൻ ദേവികുളം സബ് കളക്ടറെ ഇടുക്കി ജില്ലാ കളക്ടർ ചുമതലപ്പെടുത്തി. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയെുക്കാൻ സബ്കളക്ടർ തയ്യാറാകുന്നില്ല

ഒഴിപ്പിക്കൽ നടപടിക്ക് പോലീസ്, റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം സബ്കളക്ടർ വിളിച്ചിരുന്നു. എന്നാൽ കയ്യേറ്റക്കാരെ ഭയന്ന് പിന്നീട് നടപടിയൊന്നുമെടുത്തിട്ടില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ജോസഫ് പാംപ്ലാനി; കൃഷി നിർത്തി ജയിലിൽ പോകാൻ മനുഷ്യരെ പ്രലോഭിപ്പിക്കുന്നുവെന്ന് പരിഹാസം
കരിപ്പൂരിൽ പൊലീസിന്‍റെ വിചിത്ര നടപടി; ആരോപണ വിധേയനായ എസ്എച്ച്ഒയെ ഡിറ്റക്ടിങ് ഓഫീസറാക്കി