ശബരിമലയിൽ 86 കോടി വരുമാന വർദ്ധനവ്, ഇത്തവണ 5 ലക്ഷം ഭക്തർ കൂടുതലെത്തി, അരവണ വിൽപ്പനയിൽ മാത്രം 191 കോടി വരുമാനം

Published : Feb 03, 2025, 03:52 PM ISTUpdated : Feb 03, 2025, 03:58 PM IST
ശബരിമലയിൽ 86 കോടി വരുമാന വർദ്ധനവ്, ഇത്തവണ 5 ലക്ഷം ഭക്തർ കൂടുതലെത്തി, അരവണ വിൽപ്പനയിൽ മാത്രം 191 കോടി വരുമാനം

Synopsis

440 കോടി രൂപ വരവ് ലഭിച്ചു. 147 കോടി രൂപ മണ്ഡല മഹോത്സവവുമായി ബന്ധപ്പെട്ട് ചെലവായി. അരവണ വിൽപ്പനയിൽ മാത്രം 191 കോടി രൂപയും കാണിക്ക ഇനത്തിൽ 126 കോടി രൂപയും ലഭിച്ചു.

തിരുവനന്തപുരം : ശബരിമലയിൽ കഴിഞ്ഞ വർഷത്തേക്കാൾ 86 കോടി രൂപയുടെ വരുമാന വർദ്ധനവുണ്ടായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഈ സീസണിൽ 55 ലക്ഷം തീർഥാടകർ ദർശനത്തിന് എത്തി. കഴിഞ്ഞ തവണത്തേക്കാൾ ലക്ഷത്തിലധികം  ഭക്തജനങ്ങൾ ഇത്തവണ ശബരിമലയിൽ ദർശനം നടത്തി. 440 കോടി രൂപ വരവ് ലഭിച്ചു. അരവണ വിൽപ്പനയിൽ മാത്രം 191 കോടി രൂപയും കാണിക്ക ഇനത്തിൽ 126 കോടി രൂപയും ലഭിച്ചു. 147 കോടി രൂപ മണ്ഡല മഹോത്സവവുമായി ബന്ധപ്പെട്ട് ചെലവായെന്നും  തിരുവിതാംകൂർ ദേവസ്വം ബോർഡ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

പതിനയ്യായിരത്തിലേറെ സർക്കാർ ഉദ്യോഗസ്ഥരുടെ പരിശ്രമത്തിൻ്റെ ഫലമാണ് ശബരിമല തീർഥാടനം ഇത്തവണ പരാതി രഹിതമായത്. ശബരിമലയിൽ പൂർണമായി സോളർ വൈദ്യുതിയിലേക്ക് മാറാനുള്ള പദ്ധതിയിലേക്ക് നീങ്ങുകയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് അറിയിച്ചു. മാർച്ച് 31 ന് മുമ്പ് വിശദ പദ്ധതിരേഖ സമർപ്പിക്കാൻ സർക്കാർ നിർദ്ദേശം നൽകി.  വിഷുവിനോട് അനുബന്ധിച്ച് ശബരിമലയിൽ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കും. 50ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ സംഗമത്തിന്റെ ഭാഗമായി പങ്കെടുപ്പിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അറിയിച്ചു.  

ഭക്തജനങ്ങളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്, മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി; ശബരിമല നട അടച്ചു


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സിപിഎം പിബിയുടെ തലപ്പത്ത് നരേന്ദ്ര മോദിയോ? സഖാവിനെയും സംഘിയേയും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ'; സജി ചെറിയാനെ പിണറായി തിരുത്താത്തതിലും ഷാഫിയുടെ ചോദ്യം
ഉമ്മൻ ചാണ്ടി കുടുംബം തകർത്തെന്ന ആരോപണത്തിന് ചാണ്ടി ഉമ്മന്‍റെ തിരിച്ചടി; 'മനസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം ചോദിക്കട്ടെ, തിരുത്തട്ടെ'