കണ്ണൂരിലേക്ക് കടത്താന്‍ ശ്രമിച്ച രണ്ടുലോഡ് മരം പിടികൂടി; റവന്യു ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു

By Web TeamFirst Published Jun 8, 2021, 9:33 PM IST
Highlights

വയനാട് കാട്ടിക്കുളത്ത് വച്ച് റവന്യു ഉദ്യോഗസ്ഥരാണ് രണ്ടുലോഡും പിടികൂടിയത്

വയനാട്: കണ്ണൂരിലേക്ക് കടത്താൻ ശ്രമിച്ച രണ്ടുലോഡ് മരം പിടികൂടി. വയനാട് കാട്ടിക്കുളത്ത് വച്ച് റവന്യു ഉദ്യോഗസ്ഥരാണ് രണ്ട് ലോഡും പിടികൂടിയത്. മരങ്ങള്‍ വിശാഖപട്ടണത്തേക്ക് കൊണ്ട്  പോകുകയായിരുന്നെന്ന് ഡ്രൈവര്‍ റവന്യു ഉദ്യോഗസ്ഥരോട് പറഞ്ഞു. 

തോട്ടഭൂമിയിൽ നിന്നും മുറിച്ചുമാറ്റിയ മരം കടത്താൻ ശ്രമിക്കുന്ന വിവരം നാട്ടുകാരാണ് റവന്യൂ ഉദ്യോഗസ്ഥരെ അറിയിച്ചത്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
 

click me!