
കാസർകോട്: തരൂരിനെതിരെയുളള നീക്കങ്ങളിൽ യൂത്ത് കോൺഗ്രസിൽ വിമർശനം. യൂത്ത് കോൺഗ്രസ് കാസർകോട് ജില്ല കമ്മറ്റി ഇന്നലെ സംഘടിപ്പിച്ച ചിന്തൻ ശിവിരിലാണ് വിമർശനം ഉയർന്നത്. യൂത്ത് കോൺഗ്രസ്സ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിൽ നിന്ന് ശശി തരൂർ എം പിയെ വിലക്കിയതാരാണെന്ന് ജില്ലാ കമ്മിറ്റിയിൽ ചോദ്യമുയർന്നു. തരൂരിനെ വിലക്കാൻ പ്രവർത്തിച്ചവർക്കെതിരെ നടപടി വേണമെന്നും ചിലർ ആവശ്യപ്പെട്ടു. കേരളത്തിൽ അപ്രഖ്യാപിത ഹൈക്കമാൻഡ് പ്രവർത്തിക്കുന്നുവെന്നും ചിലർ വിമർശനമുയർത്തി. ശശി തരൂരിനെതിരെ മുതിർന്ന നേതാക്കളടക്കം കാണിക്കുന്ന അസഹിഷ്ണുത ശരിയല്ലെന്നും കേരളത്തിലെ കാര്യങ്ങൾ തിരിച്ചറിയുന്നില്ലെങ്കിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്നും വിമർശനമുണ്ടായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam