'രണ്ടാം ഇടതുസർക്കാരിന് വലതുപക്ഷ വ്യതിയാനം,സമരരംഗത്തുള്ളവരെ തീവ്രവാദമുദ്ര കുത്തുന്നത് കമ്മ്യൂണിസ്റ്റ് രീതിയല്ല'

By Web TeamFirst Published Sep 17, 2022, 3:21 PM IST
Highlights

സിപിഐ വയനാട് ജില്ലാ സമ്മേളനത്തിൽ സര്‍ക്കാരിന്  വിമർശനം.ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയും പരിസ്ഥിതിക്ക് ദോഷകരമായും സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നത് അനുവദിക്കാനാകില്ലെന്ന്  രാഷ്ട്രീയ റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ അഭിപ്രായം

കല്‍പ്പറ്റ:രണ്ടാം ഇടതു സർക്കാരിന് വലതുപക്ഷ വ്യതിയാനമെന്ന് സിപിഐ വയനാട് ജില്ലാ സമ്മേളനത്തിൽ വിമർശനം.ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയും പരിസ്ഥിതിക്ക് ദോഷകരമായും സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നത് അനുവദിക്കാനാകില്ലെന്ന് പ്രതിനിധികൾ രാഷ്ട്രീയ റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ അഭിപ്രായപ്പെട്ടു.സമരരംഗത്തുള്ളവരെ തീവവാദ മുദ്ര കുത്തുന്നത് കമ്മ്യൂണിസ്റ്റ് രീതിയല്ല.മാവോയിസ്റ്റ് ഏറ്റുമുട്ടൽ, അലൻ താഹ വിഷയങ്ങളിൽ സർക്കാരിന് തെറ്റുപറ്റിയതായി പ്രതിനിധികൾ കുറ്റപ്പെടുത്തി.സിപിഐ മന്ത്രിമാർക്കെതിരെയും വിമർശനം ഉയര്‍ന്നു.മന്ത്രിമാർ ജില്ലയിലെത്തുമ്പോൾ നേതാക്കൾ അറിയുന്നില്ല. കൂടിയാലോചനകൾ ഇല്ലാതെ തീരുമാനമെടുക്കുന്നുവെന്നും വിമര്‍ശനമുയര്‍ന്നു.

'അർജൻ്റീന,കൊളംബിയ,അൻ്റാർട്ടിക തുടങ്ങി ലോകത്തിലെ എല്ലാകാര്യങ്ങളും നമ്മൾപറയും,എന്നാൽ നാട്ടിലെകാര്യങ്ങൾ അറിയില്ല'

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനം സംബന്ധിച്ചും സിപിഐയുടെ പ്രസക്തിയെക്കുറിച്ചും നിലപാട് വ്യക്തമാക്കി സിപിഐ നേതാവ് ബിനോയ് വിശ്വം എംപി  രംഗത്ത്.സിപിഐയുടെ വളർച്ച ഇന്ത്യയിൽ പോരാ.സമ്മേളനത്തിന് ആളുണ്ടാകും.എന്നാൽ തെരഞ്ഞെടുപ്പ് സമയം ചിലർ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു.ലയനം എന്ന സങ്കൽപ്പം സിപിഐക്കില്ല.സിപിഐ ആരുമായും ലയിക്കില്ല.കമ്മ്യൂണിസ്റ്റ് ഐക്യത്തെ സിപിഐ തളളി പറയില്ല.എന്നാൽ ലയനം എന്ന പൈങ്കിളി പദത്തോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.സിപിഐ ജനങ്ങളുമായി അകന്ന് നിൽക്കുന്നു.ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.വീഴ്ച നമ്മളുടേത് തന്നെയാണ്. ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.അർജൻ്റീന, കൊളംബിയ, അൻ്റാർട്ടിക തുടങ്ങി ലോകത്തിലെ എല്ലാ കാര്യങ്ങളും നമ്മൾ പറയും.എന്നാൽ നാട്ടിലെ കാര്യങ്ങൾ അറിയില്ല പറയില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി

സിപിഎം നേതാവിനെതിരെ പീഡന പരാതിയുമായി സിപിഐ വനിതാ നേതാവ്, കേസെടുത്ത് പൊലീസ്

click me!