മദ്യനിർമാണം: മുന്നണി ചര്‍ച്ച ചെയ്യാതെ മന്ത്രി ഒറ്റക്ക് തീരുമാനമെടുത്തത് ശരിയല്ല, അതൃപ്തി പരസ്യമാക്കി ആർജെഡി

Published : Jan 30, 2025, 12:00 PM ISTUpdated : Jan 30, 2025, 12:52 PM IST
 മദ്യനിർമാണം: മുന്നണി ചര്‍ച്ച ചെയ്യാതെ മന്ത്രി ഒറ്റക്ക് തീരുമാനമെടുത്തത് ശരിയല്ല, അതൃപ്തി പരസ്യമാക്കി ആർജെഡി

Synopsis

പദ്ധതിയുടെ ഗുണദോഷങ്ങൾ എൽഡിഎഫിൽ ഇതുവരെ ചർച്ച ചെയ്തിട്ടില്ല.നേരിട്ട് മന്ത്രിസഭാ യോഗത്തിൽ കൊണ്ടുപോയി തീരുമാനമെടുത്തത് ശരിയായില്ല

പത്തനംതിട്ട: പാലക്കാട്ടെ ബ്രൂവറി അുനമതിയില്‍ കടുത്ത അതൃപ്തി പരസ്യമാക്കി ആർജെഡി രംഗത്ത്. പുതിയ മദ്യനയം എൽഡിഎഫിൽ ചർച്ച ചെയ്യണമായിരുന്നു. അത് ചർച്ച ചെയ്യാതെ എക്സൈസ് മന്ത്രി ഒറ്റയ്ക്ക് തീരുമാനം എടുത്തത് ശരിയല്ലെന്നും ആർജെഡി തുറന്നടിച്ചു. പദ്ധതിയുടെ ഗുണദോഷങ്ങൾ എൽഡിഎഫിൽ ഇതുവരെ ചർച്ച ചെയ്തിട്ടില്ല. നേരിട്ട് മന്ത്രിസഭാ യോഗത്തിൽ കൊണ്ടുപോയി തീരുമാനമെടുത്തത് ശരിയായില്ലന്ന് ആർജെഡി ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.

എൽഡിഎഫ് കൺവീനർക്കെതിരെയും ആർജെഡി വിമര്‍ശനം ഉന്നയിച്ചു. നിലവിലെ എൽഡിഎഫ് കൺവീനർ മുൻ എക്സൈസ് മന്ത്രി ആയിരുന്ന ആളാണ്. ടി.പി രാമകൃഷ്ണന് നടപടിക്രമങ്ങൾ അറിയാത്തത് അല്ല. ബ്രൂവറി വിവാദം ചർച്ച ചെയ്യാൻ ഞായറാഴ്ച തിരുവനന്തപുരത്ത്  അടിയന്തര യോഗം ചേരുമെന്നും ആർജെഡി നേതൃത്വം വ്യക്തമാക്കി. പാർട്ടിക്ക് മന്ത്രി ഇല്ലാത്തതിനാൽ മന്ത്രിസഭ യോഗത്തിൽ അഭിപ്രായം പറയാൻ ആയില്ലെന്നും ആര്‍ജെഡി നേതൃത്വം പറഞ്ഞു. ബ്രുവറിക്കെതിരെ എതിർപ്പ് ഉയർത്തുന്ന എല്‍ഡിഎഫിലെ  മൂന്നാം കക്ഷിയാണ് ആര്‍ജെഡി.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുറത്താക്കിയിട്ടും രാഹുൽ പൊങ്ങിയപ്പോൾ പൂച്ചെണ്ടുമായി കോണ്‍ഗ്രസ് പ്രവർത്തകർ, വമ്പൻ നൽകി സ്വീകരണം; കോൺഗ്രസിലെ ഭിന്നത വ്യക്തം
വോട്ടുചെയ്യാനെത്തിയ ആളുടെ വിരലില്‍ മഷിയടയാളം, സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇടപെട്ടു; പൊളിഞ്ഞത് കള്ളവോട്ട് ശ്രമം