ആർഎംഎല്ലിൽ നഴ്സുമാരുടെ നിയമനം; കോടതി വിധി നടപ്പാക്കാതെ കേന്ദ്രം, മലയാളികൾ അടക്കമുള്ളവരുടെ നിയമനം വൈകുന്നു

Published : Oct 10, 2024, 01:44 PM IST
ആർഎംഎല്ലിൽ നഴ്സുമാരുടെ നിയമനം; കോടതി വിധി നടപ്പാക്കാതെ കേന്ദ്രം, മലയാളികൾ അടക്കമുള്ളവരുടെ നിയമനം വൈകുന്നു

Synopsis

14 വർഷം ആർഎംഎൽ ആശുപത്രിയിൽ താൽകാലികമായി ജോലി ചെയ്തിരുന്ന നഴ്സുമാരെ രണ്ട് വർഷം മുൻപാണ് അധികൃതർ പിരിച്ചുവിട്ടത്. ഇവരെ തിരികെ നിയമിക്കണമെന്ന ദില്ലി ഹൈക്കോടതി വിധിയില്‍ ഇതുവരെ നടപടി എടുത്തിട്ടില്ല.

ദില്ലി: ദില്ലി ആർഎംഎൽ ആശുപത്രിയിൽ നിന്ന് പിരിച്ചുവിട്ട മലയാളികൾ അടക്കം 42 നഴ്സുമാരെ തിരികെ നിയമിക്കണമെന്ന ദില്ലി ഹൈക്കോടതി വിധി നടപ്പാക്കാതെ കേന്ദ്ര ആരോഗ്യമന്ത്രാലയം. വിധി വന്ന് എഴുപത്തിയഞ്ച് ദിവസമായിട്ടും അനങ്ങാപ്പാറനയമാണ് ആരോഗ്യമന്ത്രാലയം സ്വീകരിക്കുന്നതെന്ന് നഴ്സുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പതിനാല് വർഷം ആർഎംഎൽ ആശുപത്രിയിൽ താൽകാലികമായി ജോലി ചെയ്തിരുന്ന നഴ്സുമാരെ രണ്ട് വർഷം മുൻപാണ് അധികൃതർ പിരിച്ചുവിട്ടത്. കൊവിഡ് കാലത്ത് അടക്കം ജോലി ചെയ്തിരുന്ന നഴ്സുമാരെ പിരിച്ചുവിട്ടത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. പിന്നാലെ കോടതിയെ സമീപിച്ച് നഴ്സുമാർ അനൂകൂലമായ വിധി നേടി. ആരോഗ്യമന്ത്രാലയ നടപടി തെറ്റാണെന്നും കൊവിഡ് കാലത്ത് അടക്കം ജോലി ചെയ്തവരെ പിരിച്ചുവിട്ടനടപടി റദ്ദാക്കുകയാണെന്നും ഹൈക്കോടതി ഉത്തരവിട്ടു. ആർഎംഎല്ലിലോ ദില്ലിയിൽ കേന്ദ്രത്തിന്റെ കീഴിലുള്ള മറ്റു ആശുപത്രിയിലോ നിയമനം നൽകാനായിരുന്നു നിർദ്ദേശം. എന്നാൽ വിധി നടപ്പാക്കാതെ കേന്ദ്രം ഒളിച്ചുകളിക്കുകയാണെന്ന് നഴ്സുമാർ പറയുന്നു.

നിലവിൽ ആർഎംഎല്ലിൽ ഒഴിവുള്ളത് 120 നഴ്സിംഗ് തസ്തികയാണ്. ഇതിലേക്ക് നിയമനം നടത്തണമെന്നാണ് ആവശ്യം. കോടതി ഉത്തരവ് നടപ്പാക്കാത്ത് ചൂണ്ടിക്കാട്ടി ഉടൻ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജിഫയൽ ചെയ്യാനാണ് ഇവരുടെ തീരുമാനം. വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് എം കെ പ്രേമചന്ദ്രൻ എംപിയെയും നഴ്സുമാർ കണ്ടിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സിപിഎം പിബിയുടെ തലപ്പത്ത് നരേന്ദ്ര മോദിയോ? സഖാവിനെയും സംഘിയേയും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ'; സജി ചെറിയാനെ പിണറായി തിരുത്താത്തതിലും ഷാഫിയുടെ ചോദ്യം
ഉമ്മൻ ചാണ്ടി കുടുംബം തകർത്തെന്ന ആരോപണത്തിന് ചാണ്ടി ഉമ്മന്‍റെ തിരിച്ചടി; 'മനസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം ചോദിക്കട്ടെ, തിരുത്തട്ടെ'