സ്ത്രീവിരുദ്ധ പരാമര്‍ശം: രാഷ്ട്രീയമായി ശരിയായിരുന്നില്ല, നിയമപരമായി തെറ്റല്ലെന്ന് ആർഎംപി നേതാവ് ഹരിഹരന്‍

Published : May 17, 2024, 12:03 PM IST
സ്ത്രീവിരുദ്ധ പരാമര്‍ശം: രാഷ്ട്രീയമായി ശരിയായിരുന്നില്ല, നിയമപരമായി തെറ്റല്ലെന്ന് ആർഎംപി നേതാവ് ഹരിഹരന്‍

Synopsis

വടകര പോലീസിന് മുന്നിൽ ഹാജരായി,മൊഴിയെടുത്ത് വിട്ടയച്ചു.വീടിനു നേരെ ഉണ്ടായ ബോംബ്എറിൽ ആരെയും ഇതുവരെ പിടിച്ചിട്ടില്ല

കോഴിക്കോട്:സ്ത്രീവിരുദ്ധ പരാമര്‍ശത്തിലെ കേസില്‍ ആര്‍എംപി നേതാവ് ഹരിഹരന്‍ വടകര പോലീസിന് മുന്നിൽ ഹാജരായി.മൊഴിയെടുത്ത ശേഷം അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടയച്ചു. പ്രസംഗത്തിലെ പരാമർശങ്ങളെ കുറിച്ച് പൊലീസ് ചോദിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.അന്ന് തന്നെ പ്രസംഗത്തില്‍ ഖേദം പ്രേകടിപ്പിച്ചതാണെന്ന് ഹരിഹരന്‍ പറഞ്ഞു.
ഇനി ഹാജരാകാൻ പറഞ്ഞില്ല. അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.കേരളത്തിൽ പലരും പ്രസംഗിച്ചിട്ടുണ്ട്.അതിന്‍റേ പേരില്‍ കേസെടുക്കുന്നതില്‍ അര്‍ത്ഥമില്ല.കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും.വ്യക്തികളുടെ പേര് പറയുന്നതിൽ തെറ്റില്ല.വടകരയിലെ പ്രസംഗത്തിലെ പരാമര്‍ശം  രാഷ്ട്രീയമായി യോജിക്കുന്ന പ്രയോഗം ആയിരുന്നില്ല.എന്നാല്‍ നിയമപരമായി തെറ്റല്ല.തനിക്ക് നേരെ ആക്രമണം ഉണ്ടായിട്ട് ഇനിയും നടപടി ആയിട്ടില്ല.വീടിനു നേരെ ഉണ്ടായ ബോംബ്എറിൽ ആരെയും ഇതുവരെ പിടിച്ചിട്ടില്ല.എന്തുകൊണ്ട് പ്രതികളെ പിടികൂടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു

PREV
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ