കോയമ്പത്തൂരിൽ വാഹനാപകടത്തിൽ അഞ്ച് മരണം, മരിച്ചതിൽ ഒരാൾ മലയാളി

Published : Jul 27, 2019, 08:59 AM ISTUpdated : Jul 27, 2019, 02:03 PM IST
കോയമ്പത്തൂരിൽ വാഹനാപകടത്തിൽ അഞ്ച് മരണം, മരിച്ചതിൽ ഒരാൾ മലയാളി

Synopsis

അപകടത്തിനിരയായവരിൽ ഒരാൾ മലയാളിയാണ്. കേരള രജിസ്ട്രേഷൻ വാഹനമാണ് അപകടത്തിൽപ്പെട്ടത്. 

പാലക്കാട്: കൊയമ്പത്തൂരിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ അ‌ഞ്ച് പേർ മരിച്ചു. കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിന്‍റെ ഡ്രൈവറായ മുഹമ്മദ് ബാസിറാണ് മരിച്ച മലയാളി.

പുലർച്ചെ 5 മണിയോടെയായിരുന്നു അപകടമുണ്ടായത്. പാലക്കാട് നിന്ന് കന്യാകുമാരിയിലേക്ക് പോകുകയായിരുന്നു ഇവർ, പട്ടാമ്പി വല്ലപ്പുഴ സ്വദേശിയായ മുഹമ്മദ് ബാസിറാണ് വാഹനം ഓടിച്ചിരുന്നത്. വെസ്റ്റ് ബംഗാൾ സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്ന യാത്രക്കാർ. ഇവർ നിർമ്മാണ മേഖല തൊഴിലാളികളാണ്. ഇവരുടെ പേരു വിവരങ്ങൾ കൊയമ്പത്തൂർ പൊലീസ് ശേഖരിച്ച് വരുന്നതേ ഉള്ളൂ. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam news live: സിസേറിയന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവം; അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറും
മര്‍ദ്ദന ദൃശ്യം ഡിലീറ്റ് ചെയ്തു, ഫോറൻസിക് പരിശോധനയിൽ വീണ്ടെടുത്തത് നിര്‍ണായകം; മങ്കട സദാചാര കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്