
തൃശൂർ/പാലക്കാട്: ചാലക്കുടി പരിയാരത്ത് കാർ അപകടത്തിൽ 2 സ്ത്രീകൾ മരിച്ചു. കാൽനട യാത്രക്കാരിയും പരിയാരം ചില്ലായി ദേവസിയുടെ ഭാര്യയുമായ അന്നു (70), കാറിലെ യാത്രക്കാരി കൊന്നക്കുഴി തോമസിൻ്റെ ഭാര്യ ആനി (60) എന്നിവരാണ് മരിച്ചത്. ചാലക്കുടി - അതിരപ്പിള്ളി റോഡിൽ പരിയാരം സിഎസ്ആർ കടവിലാണ് അപകടം. നിയന്ത്രണം വിട്ട കാർ മരത്തിലിടിക്കുകയായിരുന്നു. റോഡിൽ വളവുള്ള ഭാഗമാണിത്. തോമസാണ് കാർ ഓടിച്ചിരുന്നത്. പരുക്കേറ്റ തോമസ് ചാലക്കുടി സെൻ്റ് ജയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. മൃതദേഹം ഇതേ ആശുപത്രിയിലെ മോർച്ചറിയിൽ. ഇന്ന് രാവിലെ 5.45നാണ് അപകടം. പള്ളിയിലേയ്ക്ക് പോകുകയായിരുന്നു അന്നു.
പാലക്കാട് വാഹനപകടത്തിൽ ഒരു മരണം സംഭവിച്ചു. എടത്തറയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രക്കരനായ ചിറ്റൂർ പൊൽപ്പുള്ളി സ്വദേശി ദീപക്കാണ് മരിച്ചത്. കൂടെയാത്ര ചെയ്തിരുന്ന ചിറ്റൂർ കുന്തിപ്പള്ളം സ്വദേശി വിഷ്ണുവിന് പരിക്കേറ്റു. രാത്രി പത്തരയോടെയാണ് അപകടം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam