ഷിബു ബേബി ജോണിന്‍റെ കൊല്ലത്തെ കുടുംബ വീട്ടിൽ കവർച്ച; അന്വേഷണം

Published : May 08, 2022, 02:45 PM ISTUpdated : May 08, 2022, 03:26 PM IST
ഷിബു ബേബി ജോണിന്‍റെ കൊല്ലത്തെ കുടുംബ വീട്ടിൽ കവർച്ച; അന്വേഷണം

Synopsis

വീടിന്‍റെ മുന്‍വാതിലും വീട്ടിനുള്ളിലെ ചില്ലുവാതിലും മോഷ്ടാക്കള്‍ തകര്‍ത്തു. 

കൊല്ലം: മുന്‍മന്ത്രി ഷിബു ബോബി ജോണിന്‍റെ (Shibu Baby John) കുടുംബ വീട്ടില്‍ മോഷണം. ഷിബു ബേബി ജോണിന്‍റെ കടപ്പാക്കടയിലുള്ള കുടുംബവീടായ വയലില്‍ വീട്ടില്‍ നിന്ന് അമ്പത് പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടു. വീടിന്‍റെ മുന്‍വാതില്‍ തകര്‍ത്ത് അകത്തുകടന്ന ശേഷം ഗ്ലാസ്സ് വാതിലുകളും തകര്‍ത്താണ് മോഷണം. താഴത്തെ നിലയിലെ അലമാരിയില്‍ നിന്ന് 47 പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് നഷ്ടമായത്. ഷിബു ബേബി ജോണിന്‍റെ അമ്മയുടെ വിവാഹ സ്വര്‍ണ്ണമാണ് മോഷണം പോയവ. 

രണ്ട് നിലയുള്ള വിടിനുള്ളിലെ എല്ലാമുറികളിലും മോഷ്ടക്കാള്‍ പ്രവേശിച്ചതായി പൊലീസ് പറഞ്ഞു. സാധാരണ ഈ വീട്ടില്‍ രാത്രി സമയങ്ങളില്‍ ആരും ഉണ്ടാവാറില്ല. പകല്‍ സമയത്ത് മാത്രമേ ആളുണ്ടാകു. ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് മോഷണം നടന്നതായി സംശയിക്കുന്നത്. ഒന്നില്‍ കൂടുതല്‍ പേര്‍ ചേര്‍ന്നായിരിക്കും മോഷണം നടത്തിയതെന്നും സംശയിക്കുന്നു.  ഫോറന്‍സിക് വിദഗ്ദരും ഡോഗ് സ്ക്വാഡും സഥ്ലത്ത് എത്തി പരിശോധന നടത്തി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് നായ വീടിന് സമിപ പ്രദേശങ്ങളില്‍ ചുറ്റികറങ്ങിയ ശേഷം  റോഡ് വരെ പോയി. മോഷ്ടക്കാള്‍ വാഹനത്തില്‍ എത്തിയെന്നാണ് പൊലീസ് നിഗമനം.

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിൽ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ്; പി ടി തോമസിന്‍റെ ഇടപെടലുകൊണ്ടാണ് ഇങ്ങനെയൊരു വിധിയെങ്കിലും ഉണ്ടായതെന്ന് സതീശൻ
വിധി കേട്ട ദിലീപ് നേരെ പോയത് എളമക്കരയിലേക്ക്, രാമൻപിള്ളയെ നേരിൽ കണ്ട് നന്ദി അറിയിച്ചു; ആലുവയിലെ വീട്ടിൽ സ്വീകരണമൊരുക്കി കുടുംബം