
തിരുവനന്തപുരം: സ്കൂള്‍ കുത്തിത്തുറന്ന് ആറ് ലാപ് ടോപ്പുകള്‍ കവര്‍ന്നു. നെടുമങ്ങാട് ഗവൺമെന്റ് ടൗൺ എൽ.പി സ്കൂളിലാണ് മോഷണം. നെടുമങ്ങാട് കോടതി സമുച്ചയത്തിന്റെയും റവന്യൂടവറിന്‍റെയും അടുത്ത് സ്ഥിതിചെയ്യുന്ന സ്കൂളിലാണ് മോഷണം നടന്നത് .ഓഫീസിന്‍റെ പുറക് വശത്തെ ജനൽകമ്പി വളച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. ഓഫീസ് മുറിയിലെ അലമാരകളുടെ പൂട്ട് പൊളിച്ചായിരുന്നു മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന ആറ് ലാപ്ടോപ്പുകൾ മോഷ്ടാവ് കൊണ്ടുപോവുകയായിരുന്നു. ഏകദേശം രണ്ടരലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതാണ് പ്രാഥമിക നിഗമനം. രാവിലെ ജീവനക്കാർ സ്കൂളിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. നെടുമങ്ങാട് പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam