
എറണാകുളം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ക്കെതിരായ മന്ത്രി സജി ചെറിയാന്‍റെ പ്രസ്താവന സർക്കാർ നിലപാടായി കണക്കാക്കേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.ബിഷപ്പുംമാർ പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിൽ താൻ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയംസജി ചെറിയാനെ ന്യായീകരിച്ച് മന്ത്രി അബ്ദുറഹ്മാൻരംഗത്തെത്തി .പ്രശ്നം താൽക്കാലികം മാത്രമാണ്.മണിപ്പൂരിൽ നടന്നത് എല്ലാവർക്കും അറിയാം.തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബിജെപിയുടെ ഇപ്പോഴത്തെ നീക്കം.വിരുന്നിൽ പങ്കെടുത്തവർ ഇതൊക്കെ ശ്രദ്ധിക്കണമായിരുന്നുവെന്നാണ് സജി ചെറിയാൻ പറഞ്ഞതെന്നും അബ്ദു റഹിമാൻ വിശദീകരിച്ചു
സജി ചെറിയാന്‍റെ പരാമർശംസംബന്ധിച്ച്.മുഖ്യമന്ത്രി കാര്യങ്ങൾ വ്യക്തമായി പറഞ്ഞുവെന്നായിരുന്നു മന്ത്രി വിഎന്‍വാസവന്‍റെ പ്രകികരണം .മണിപ്പൂരിൽ കൂട്ടക്കൊല നടത്തിയിട്ട് തലോടിയിട്ട് എന്ത് കാര്യം.ബീ ജെ പി ദേശീയ തലത്തിൽ സ്വീകരിക്കുന്നത് ന്യൂനപക്ഷ വിരുദ്ധ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam