
പാലക്കാട്: പാലക്കാട് ജില്ലയിൽ വൻലഹരിവേട്ട. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലാണ് ലഹരിവേട്ട നടന്നത്. പാലക്കാട് എത്തിയ ഷാലിമാർ എക്സ്പ്രസിൽ നിന്ന് 45 ലക്ഷം രൂപയുടെ ചരസ് പിടികൂടി. ദിബ്രുഗഡ് എക്സ്പ്രസിൽ നിന്ന് അഞ്ച് കിലോ കഞ്ചാവും പിടിച്ചെടുത്തു. ലഹരിക്കടത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആർപിഎഫും - എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുകൾ പിടിച്ചു എടുത്തത്.