'നിയമവ്യവസ്ഥയിലെ വിശ്വാസ്യത ഇല്ലാതാക്കും'ദുരിതാശ്വാസനിധി കേസിലെ ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

Published : May 27, 2023, 08:49 AM IST
 'നിയമവ്യവസ്ഥയിലെ വിശ്വാസ്യത ഇല്ലാതാക്കും'ദുരിതാശ്വാസനിധി കേസിലെ ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

Synopsis

ഹർജ്ജിക്കാരനായ ആർ.എസ്. ശശികുമാറാണ്  ഹൈക്കോടതിയെ സമീപിച്ചത്.മുഖ്യമന്ത്രിയെയും 17 മന്ത്രിമാരെയും  എതിർകക്ഷികളാക്കി ലോകായുക്തയിൽ ഫയൽ ചെയ്ത ഹർജ്ജി മൂന്ന് അംഗ ബെഞ്ചിന് വിട്ട  ഉത്തരവ് റദ്ദാക്കണമെന്നാവശ്യം  

തിരുവനന്തപുരം:ദുരിതാശ്വാസ നിധിയുടെ  ദുരുപയോഗത്തിനെതിരെ മുഖ്യമന്ത്രിയെയും 17 മന്ത്രിമാരെയും  എതിർകക്ഷകളാക്കി ലോകായുക്തയിൽ ഫയൽ ചെയ്ത ഹർജ്ജി മൂന്ന് അംഗ ബെഞ്ചിന് വിട്ട ലോകായുക്ത ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്  ഹർജ്ജിക്കാരനായ ആർ.എസ്. ശശികുമാർ  മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം മുഖേന ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൽ ഹജ്ജി ഫയൽ ചെയ്തു. മന്ത്രിസഭ കൈക്കൊള്ളുന്ന തീരുമാനങ്ങളിൽ ഇടപെടുന്നതിനുള്ള അധികാരം സംബന്ധിച്ച് ലോകായുക്തയ്ക്കും ഉപലോകയുക്തയ്ക്കും  വ്യത്യസ്ത അഭിപ്രായമാണെന്ന കാരണം കണ്ടെത്തി ഹർജ്ജി ലോകായുക്തയുടെ മൂന്ന് അംഗ ബെഞ്ചിന് വിട്ട നടപടിയാണ് ഹർജ്ജിക്കാരൻ ചോദ്യം ചെയ്യുന്നത്.

 ഈ വിഷയത്തിൽ പ്രാഥമിക അന്വേഷണം നടത്തി, ലോകായുക്തയുടെ  മൂന്ന് അംഗ ബെഞ്ച്  വാദം കേട്ട ശേഷം പരാതിയിൽ വിശദമായി അന്വേഷണത്തിന് ഉത്തരവിട്ടത് കൊണ്ട് പ്രസ്തുത വിഷയം വീണ്ടും അന്വേഷണത്തിന് മൂന്ന് അംഗ ബെഞ്ചിന് വിടുന്നത് ലോകായുക്ത നിയമത്തിന് വിരുദ്ധമാണെന്നും, ലോകായുക്തയുടെ നിലപാട് നിയമ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം ഇല്ലാതാക്കുമെന്നുമാണ് ഹർജ്ജിക്കാന്റെ ആരോപണം.അതുകൊണ്ട് വാദം കേട്ട ലോകായുക്ത ഡിവിഷൻബെഞ്ച് തന്നെ ഹർജ്ജിയിൽ ഉത്തരവ് പറയാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജ്ജിക്കാരൻ ഹൈക്കോടതിയെ  സമീച്ചിരിക്കുന്നത്.

'വിമർശിക്കുന്നവരോട് സഹതാപം മാത്രം'; ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; പോറ്റിക്കൊപ്പമുള്ള ചിത്രത്തിൽ വിശദീകരണവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം
സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ജോസഫ് പാംപ്ലാനി; കൃഷി നിർത്തി ജയിലിൽ പോകാൻ മനുഷ്യരെ പ്രലോഭിപ്പിക്കുന്നുവെന്ന് പരിഹാസം