ആർഎസ്പി മുന്നണി വിടില്ല; പാർട്ടിയുടെ ആശങ്ക കോൺഗ്രസ് ഗൗരവത്തോടെ എടുത്തെന്ന് നേതാക്കൾ

By Web TeamFirst Published Sep 4, 2021, 5:16 PM IST
Highlights

കോൺഗ്രസിലെ തർക്കങ്ങൾ മൂലംമവലിയ അവമതിപ്പുണ്ടായി. ആർ എസ് പിയുടെ ആശങ്ക കോൺഗ്രസ്  ഗൗരവത്തോടെ എടുത്തു  എന്നും പാർട്ടി നേതാക്കളായ ഷിബു ബേബി ജോണും എൻ കെ പ്രേമചന്ദ്രനും പറഞ്ഞു. 

തിരുവനന്തപുരം: കോൺഗ്രസിലെ തർക്കങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകണമെന്ന് ആർഎസ്പി. കോൺഗ്രസിലെ തർക്കങ്ങൾ മൂലംമവലിയ അവമതിപ്പുണ്ടായി. ആർ എസ് പിയുടെ ആശങ്ക കോൺഗ്രസ്  ഗൗരവത്തോടെ എടുത്തു  എന്നും പാർട്ടി നേതാക്കളായ ഷിബു ബേബി ജോണും എൻ കെ പ്രേമചന്ദ്രനും പറഞ്ഞു. 

ആർഎസ്പി യുഡിഎഫിന്റെ ഭാ​ഗമാണ്.  ഇപ്പോൾ മുന്നണിയെ ശിഥിലമാക്കിയാൽ അത് വഞ്ചനാപരമാണ്.  മത്സരിച്ച 5 മണ്ഡലങ്ങളിൽ ആറ്റിങ്ങലും കൈപ്പമംഗലവും മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചവറയിൽ കോൺഗ്രസിൻ്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ച ഉണ്ടായി. ഉച്ചിയിൽ തൊട്ട ആളാണ് ഉദകക്രിയ ചെയ്യുന്നത് കണ്ടപ്പോൾ സദുദ്ദേശത്തോടെ പറഞ്ഞ പ്രസ്താവനയാണ് തന്റേതെന്നും ഷിബു ബേബി ജോൺ വിശദീകരിച്ചു. 

കോൺഗ്രസ് നേതാക്കൾ സ്വയം കപ്പൽ മുക്കുകയാണെന്നായിരുന്നു ഷിബു ബേബി ജോൺ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയത്. 'കോൺഗ്രസ് എന്ന കപ്പൽ മുങ്ങുകയല്ല. പകരം നേതാക്കൾ തന്നെ മുക്കുകയാണ്. അങ്ങനെ മുക്കുന്ന കപ്പലിൽ നിന്ന് പോകാനല്ലേ എല്ലാവരും ആഗ്രഹിക്കുക' എന്നായിരുന്നു മുന്നണി വിടുമോ എന്നതിനോട് ഷിജുവിന്റെ പ്രതികരണം. 'രാജ്യത്ത് കോൺഗ്രസിന്റെ ആവശ്യം മനസിലാക്കി ഒപ്പം നിൽക്കുന്നവരാണ് ഞങ്ങൾ. പക്ഷേ കോൺഗ്രസിന്റെ നേതാക്കൾ അത് മനസിലാക്കുന്നില്ലെന്നും' ഷിബു ബേബി ജോൺ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight


 

click me!