നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപി ആര്‍എസ്എസ് യോഗം കൊച്ചിയിൽ , വി മുരളീധരനും പങ്കെടുക്കുന്നു

Published : Jan 28, 2021, 11:08 AM IST
നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപി ആര്‍എസ്എസ് യോഗം കൊച്ചിയിൽ , വി മുരളീധരനും പങ്കെടുക്കുന്നു

Synopsis

ആര്‍എസ്എസ് നേതൃത്വത്തിന്‍റെ നിലപാടുകൾ കൂടി അറിഞ്ഞ ശേഷമായിരിക്കും സംസ്ഥാനത്ത് ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളിലേക്ക് കടക്കുക. 

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ആര്‍എസ്എസ് യോഗം കൊച്ചിയിൽ. ബിജെപി കേരള ഘടകം ചുമതലയുള്ള  പ്രഭാരി കൊയമ്പത്തൂര്‍ മുൻ എംപികൂടിയായ സിപി രാധാകൃഷ്ണൻ ഉൾപ്പെടെ ഉള്ളവര്‍ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. നാളെ ബിജെപി സംസ്ഥാന സമിതി ചേരാനിരിക്കെയാണ് യോഗം. കേന്ദ്ര മന്ത്രി വി മുരളീധരനും കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. 

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം അടുത്തിരിക്കെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകൾക്ക് മുന്നോടിയായാണ് കൊച്ചിയിൽ ബിജിപി ആര്‍എസ്എസ് നേതാക്കൾ യോഗം ചേരുന്നുത്. ആര്‍എസ്എസ് നേതൃത്വത്തിന്‍റെ നിലപാടുകൾ കൂടി അറിഞ്ഞ ശേഷമായിരിക്കും സംസ്ഥാനത്ത് ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളിലേക്ക് കടക്കുക. 

സംസ്ഥാന ഘടകത്തിൽ നിലനിൽക്കുന്ന വിഭാഗീയത മുഴുവൻ പരിഹരിച്ച് വേണം തെരഞ്ഞെടുപ്പിന് ഇറങ്ങേണ്ടതെന്ന നിലപാട് ആര്‍എസ്എസ് നേതൃത്വം ഇതിനകം തന്നെ ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതിനുള്ള നടപടികളും പ്രവര്‍ത്തനങ്ങളുമെല്ലാം കൂടിക്കാഴ്ചയിൽ വ്യക്തമാക്കും. 

PREV
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും
Malayalam News live: ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും