അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മോഹന്‍ലാലിനെയും ദിലീപിനെയും കാവ്യയെയും ക്ഷണിച്ച് ആർഎസ്എസ്

Published : Jan 14, 2024, 07:38 PM ISTUpdated : Jan 14, 2024, 07:39 PM IST
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മോഹന്‍ലാലിനെയും ദിലീപിനെയും കാവ്യയെയും ക്ഷണിച്ച് ആർഎസ്എസ്

Synopsis

കഴിഞ്ഞ ദിവസം സ്വീകരിച്ച് നടൻ ശ്രീനിവാസനും അക്ഷതം കൈമാറിയിരുന്നു. നേരത്തെ നടൻ ഉണ്ണി മുകുന്ദൻ, ബാലതാരം ദേവനന്ദ, നടി ശിവദ, സംവിധായകൻ വിനയൻ തുടങ്ങിയ സിനിമ മേഖലയിലെ നിരവധിപ്പേര്‍ക്ക് അക്ഷതം കൈമാറിയിരുന്നു.

കൊച്ചി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് അഭിനേതാക്കളായ മോഹന്‍ലാലിനെയും ദിലീപിനേയും കാവ്യാമാധനവെയും ക്ഷണിച്ച് അക്ഷതം കൈമാറി ആർഎസ്എസ് നേതാക്കൾ.  ഇരുവരുടെയും താമസ സ്ഥലത്തെത്തിയാണ് ആർഎസ്എസ് നേതാക്കൾ ക്ഷണിച്ചത്. രാഷ്ട്രീയ സ്വയം സേവക് സംഘം പ്രാന്ത പ്രചാരക് എസ്. സുദർശനനാണ് ഇരുവർക്കും അക്ഷതം കൈമാറിയത്. കഴിഞ്ഞ ദിവസം സ്വീകരിച്ച് നടൻ ശ്രീനിവാസനും അക്ഷതം കൈമാറിയിരുന്നു. നേരത്തെ നടൻ ഉണ്ണി മുകുന്ദൻ, ബാലതാരം ദേവനന്ദ, നടി ശിവദ, സംവിധായകൻ വിനയൻ തുടങ്ങിയ സിനിമ മേഖലയിലെ നിരവധിപ്പേര്‍ക്ക് അക്ഷതം കൈമാറിയിരുന്നു. അതിന്‍റെ ഭാഗമാണ് നടന്‍ ശ്രീനിവാസനും അക്ഷതം കൈമറിയത്.

പൂജ അനുഷ്ഠാനങ്ങളിലും ഉപയോഗിക്കുന്ന ഒരു പൂജാദ്രവ്യമാണ് അക്ഷതം. പൂജാ കഴിഞ്ഞു തിരികെ കിട്ടുന്ന അക്ഷതം പൂജദ്രവ്യം പോലെ പ്രധാനപ്പെട്ടതാണ്. അതേസമയം അയോദ്ധ്യ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠ ചടങ്ങിലേക്ക് പ്രമുഖ നടന്മാരെയും ചലച്ചിത്ര പ്രവര്‍ത്തകരെയും ക്ഷണിച്ചിട്ടുണ്ട്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ നടൻ രജനികാന്ത് പങ്കെടുക്കുമെന്നാണ് വിവരം. ബിജെപി നേതാവ് അര്‍ജുനമൂര്‍ത്തി രജനികാന്തിന്റെ വസതിയിൽ എത്തിയാണ് സൂപ്പര്‍താരത്തെ ചടങ്ങിലേക്ക് ക്ഷണിച്ചത്. ഇതിന്റെ ഫോട്ടോകൾ അര്‍ജുനമൂര്‍ത്തി പങ്കുവച്ചിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയത് വിമാനത്തിൽ, ബസ് സ്റ്റോപ്പിൽ സുഹൃത്തിനെ കാത്തുനിൽക്കുമ്പോൾ എക്സൈസെത്തി; എംഡിഎംഎയുമായി പിടിയിൽ
അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐഎഫ്എഫ്കെ ഉദ്ഘാടന സമ്മേളനം, അവൾക്കൊപ്പമാണ് കേരളം എന്ന് സജി ചെറിയാന്‍