'ചിലര്‍ക്ക് രാജാവിനേക്കാള്‍ വലിയ രാജഭക്തി, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പിടിച്ചുവെയ്ക്കാൻ ശ്രമിച്ചു'; ഗുരുതര ആരോപണവുമായി വിവരാവകാശ കമ്മീഷണര്‍

Published : Aug 04, 2025, 08:50 AM IST
a abdul hakeem state information commissioner

Synopsis

വിവരാവകാശ കമ്മീഷന് വായിക്കാൻ പോലും ഹേമ കമ്മിറ്റി റിപ്പോർട്ട് തരാതിരിക്കാൻ ഉള്ള ശ്രമങ്ങൾ നടത്തിയിരുന്നുവെന്നും എ അബ്ദുൽ ഹക്കീം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ആലപ്പുഴ:സാംസ്കാരിക വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ വിവരാവകാശ കമ്മീഷണർ ‍ഡോ.എ.അബ്ദുൽ ഹക്കീം. രാജാവിനെക്കാൾ വലിയ രാജഭക്തി ചില ഉദ്യോഗസ്ഥർ കാണിച്ചുവെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് പിടിച്ചു വയ്ക്കാൻ ശ്രമിച്ചുവെന്നും ഡോ. എ അബ്ദുൽ ഹക്കീം ആരോപിച്ചു. ഇന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് വിരമിക്കാനിരിക്കെയാണ് സാംസ്കാരിക വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഡോ.എ അബ്ദുല്‍ ഹക്കീം വിമര്‍ശനം ഉന്നയിച്ചത്. 

വിവരാവകാശ കമ്മീഷന് വായിക്കാൻ പോലും ഹേമ കമ്മിറ്റി റിപ്പോർട്ട് തരാതിരിക്കാൻ ഉള്ള ശ്രമങ്ങൾ നടത്തിയിരുന്നു. അതുകൊണ്ട് നിയമപ്രകാരം സിവിൽ കോടതിയുടെ അധികാരം പ്രയോഗിക്കേണ്ടി വന്നു. അതിനുശേഷമാണ് റിപ്പോർട്ട് പുറത്ത് വന്നതെന്നും ഡോ.എ.അബ്ദുൽ ഹക്കീം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നതിൽ സർക്കാരിന് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ സർക്കാർ തന്‍റെ സുരക്ഷ വർധിപ്പിച്ചു. സർക്കാരിൽ നിന്ന് വലിയ പിന്തുണ ഉണ്ടായി. കമ്മിഷനിൽ നിന്ന് പ്രതീക്ഷിച്ച പിന്തുണ പലപ്പോഴും ലഭിച്ചില്ല. റിട്ടയറിങ് മൂഡിൽ പോകുന്ന ഒരു സംവിധാനത്തെ സജീവമാക്കി

അതിന്‍റേതായ പ്രശ്നങ്ങൾ ആയിരിക്കും. പുതിയ ഔദ്യോഗിക വാഹനം അനുവദിച്ചെങ്കിലും അതിൽ യാത്ര ചെയ്യാനായില്ലെന്നും എ.അബ്ദുൽ ഹക്കീം പറഞ്ഞു. കാർ ഓഫിസിൽ വരെ എത്തിയെങ്കിലും പിന്നീട് കണ്ടില്ലെന്നും സ്ഥാനമൊഴിഞ്ഞാലും വിവരാവകാശ പ്രവർത്തനങ്ങൾ തുടരുമെന്നും ഡോ. എ അബ്ദുല്‍ ഹക്കീം പറഞ്ഞു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്