‌റെഡ് സോണിലൊഴികെ മോട്ടോ‍ർ വാഹനവകുപ്പ് ഓഫീസുകൾ ഏപ്രിൽ 20-ന് തുറക്കും

Published : Apr 18, 2020, 04:26 PM IST
‌റെഡ് സോണിലൊഴികെ മോട്ടോ‍ർ വാഹനവകുപ്പ് ഓഫീസുകൾ ഏപ്രിൽ 20-ന് തുറക്കും

Synopsis

ഏപ്രിൽ 20 മുതൽ മോട്ടോർ വാഹന വകുപ്പിൻ്റെ ഓഫീസുകൾ തുറന്നു പ്രവ‍ർത്തിക്കുമെന്ന് ജോയിൻ്റ് ട്രാൻസ്പോ‍ർട്ട് കമ്മീഷണ‍ർ അറിയിച്ചു. 

തിരുവനന്തപുരം: ലോക്ക് ഡൗണിൽ ഇളവ് വന്ന സാ​ഹചര്യത്തിൽ സംസ്ഥാനത്തെ സ‍‍ർക്കാർ ഓഫീസുകളും നിയന്ത്രിതമായ തോതിൽ സേവനം പുനരാരംഭിച്ചു. ഏപ്രിൽ 20 മുതൽ മോട്ടോർ വാഹന വകുപ്പിൻ്റെ ഓഫീസുകൾ തുറന്നു പ്രവ‍ർത്തിക്കുമെന്ന് ജോയിൻ്റ് ട്രാൻസ്പോ‍ർട്ട് കമ്മീഷണ‍ർ അറിയിച്ചു. 

ഏപ്രിൽ 20 മുതൽ ആലപ്പുഴ,തിരുവനന്തപുരം, പാലക്കാട്. വയനാട് ,തൃശൂർ, കോട്ടയം ,ഇടുക്കി എന്നീ ജില്ലകളിലെ ഓഫീസുകൾ തുറന്ന് പ്രവ‍ർത്തിക്കും. പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളിലെ ആ‍ർടിഒ ഓഫീസുകൾ ഏപ്രിൽ 24 മുതലാവും തുറക്കുക. അതേസമയം റെഡ് സോണായി പ്രഖ്യാപിച്ച കാസ‍ർകോട്, കോഴിക്കോട്, കണ്ണൂ‍ർ, മലപ്പുറം ജില്ലകളിലെ ഓഫീസ് തുറക്കുന്നത് തത്കാലം മാറ്റിവച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചെയ്ത തെറ്റ് സർക്കാർ തിരുത്തി, ബിജെപി ശബരിമലയ്ക്ക് വേണ്ടി എന്ത് ചെയ്തു? ചോദ്യങ്ങളുന്നയിച്ച് ജി സുകുമാരൻ നായർ
തിരുവനന്തപുരത്തോ അരുവിക്കരയിലോ? ശബരീനാഥനെ മത്സരിപ്പിക്കണമെന്ന് ആവശ്യം, എല്ലാം പാർട്ടി പറയുംപോലെയെന്ന് മറുപടി