നിയമം ലംഘിച്ച സ്വകാര്യ ബസുകൾക്ക് സഹായം: ആർടിഒയെ സസ്പെന്റ് ചെയ്തു

By Web TeamFirst Published May 29, 2023, 3:53 PM IST
Highlights

അനധികൃതമായി സർവീസ് നടത്തിയ വാഹന ഉടമകളെ സഹായിക്കുന്ന നിലയിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരുന്നത്

കൊല്ലം: റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസറെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. ടി. മഹേഷിനെ ഗതാഗത സെക്രട്ടറിയാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. നിയമലംഘനം നടത്തിയ സ്വകാര്യ ബസുകളെ സഹായിച്ചതായി കണ്ടത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. 

കൊല്ലം ജില്ലയിലെ കൊട്ടാരക്കര കേന്ദ്രീകരിച്ച് കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾ സ്റ്റേജ് ക്യാരേജ് വാഹനങ്ങളായി സർവീസ് നടത്തിയിരുന്നു. ഇതിനെതിരെ കെഎസ്ആർടിസി കൊല്ലം അധികൃതർ തങ്ങളുടെ മാനേജിങ് ഡയറക്ടർ കൂടിയായ ബിജു പ്രഭാകറിന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ബിജു പ്രഭാകറാണ് ആർടിഒ ആയ ടി മഹേഷിനെ ചുമതലപ്പെടുത്തിയത്.

അനധികൃതമായി സർവീസ് നടത്തിയ വാഹന ഉടമകളെ സഹായിക്കുന്ന നിലയിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരുന്നത്. ഈ കണ്ടെത്തലിന്റെ അന്വേഷണത്തിലാണ് ഗതാഗത സെക്രട്ടറിയായ ബിജു പ്രഭാകർ ഉത്തരവിട്ടിരിക്കുന്നത്. കെഎസ്ആർടിസി

click me!