സ്വകാര്യ ലാബ് ഉടമകൾ ഹൈക്കോടതിയില്‍; ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് കുറച്ചതിനെതിരെ ഹര്‍ജി സമര്‍പ്പിച്ചു

Published : May 03, 2021, 02:00 PM ISTUpdated : May 03, 2021, 02:14 PM IST
സ്വകാര്യ ലാബ് ഉടമകൾ ഹൈക്കോടതിയില്‍; ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് കുറച്ചതിനെതിരെ ഹര്‍ജി സമര്‍പ്പിച്ചു

Synopsis

ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് 500 രൂപയായി കുറച്ച സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അല്ലാത്ത പക്ഷം ലാബുകൾക്ക് സബ്‌സിഡി നൽകി നഷ്ടം സർക്കാർ നികത്തണമെന്നും ആവശ്യപ്പെടുന്നു.

കൊച്ചി: ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയായി കുറച്ചതിനെതിരെ സ്വകാര്യ ലാബ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് 500 രൂപയായി കുറച്ച സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അല്ലാത്ത പക്ഷം ലാബുകൾക്ക് സബ്‌സിഡി നൽകി നഷ്ടം സർക്കാർ നികത്തണമെന്നും ആവശ്യപ്പെടുന്നു.

നിരക്ക് കുറയ്ക്കുന്നത് സംസ്ഥാനത്തെ കൊവിഡ് പരിശോധനകളുടെ ഗുണനിലവാരം തകർക്കും. ലാബുകളിലെ പരിശോധനകളുടെ നിരക്കുകൾ നിശ്ചയിക്കാൻ സർക്കാരിന് അധികാരമില്ലെന്നാണ് ലാബ് ഉടമകളുടെ വാദം. നിരക്ക് കുറച്ച സർക്കാർ ഉത്തരവ് ഐസിഎംആര്‍ നിർദേശങ്ങൾക്ക് വിരുദ്ധമാണ്.

നിരക്ക് 500 രൂപയാക്കിയ സർക്കാർ നടപടി വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും നഷ്ടത്തിൽ പ്രവർത്തിക്കാൻ തയ്യാറാകാത്തതിന്റെ പേരിൽ കേസെടുക്കുമെന്ന് സർക്കാർ ഭീഷണിപ്പെടുത്തുന്നുവെന്നും ലാബ് ഉടമകൾ പറയുന്നു. ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ച ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കേസ് ഹൈക്കോടതി നാളെ പരിഗണിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചരിത്രമെഴുതി കെഎസ്ആർടിസി; ഇന്നലെ നേടിയത് സർവ്വകാല റെക്കോർഡ് കളക്ഷൻ, ഒറ്റ ദിവസം കൊണ്ട് നേടിയത് 11.53 കോടി രൂപ
ശബരിമല സ്വർണ്ണക്കൊള്ള; കട്ടിളപ്പാളി സ്വർണ്ണം പൊതിഞ്ഞതിന് രേഖകളുണ്ടോയെന്നാവർത്തിച്ച് ഹൈക്കോടതി, എ പത്മകുമാറിൻ്റെ റിമാൻഡ് വീണ്ടും നീട്ടി