ബിഷപ്പ് ജോസഫ് പാംപ്ലാനിയെ റബർ ബോർഡ് ചെയർമാൻ സന്ദർശിച്ചു; കർഷക പ്രശ്നങ്ങളിൽ ചർച്ച

Published : Apr 11, 2023, 09:14 AM ISTUpdated : Apr 11, 2023, 01:37 PM IST
ബിഷപ്പ് ജോസഫ് പാംപ്ലാനിയെ റബർ ബോർഡ് ചെയർമാൻ സന്ദർശിച്ചു; കർഷക പ്രശ്നങ്ങളിൽ ചർച്ച

Synopsis

റബ്ബറിന് 300 രൂപയായാൽ ബി ജെ പി ക്ക് വോട്ട് ചെയ്യുന്നതിൽ പ്രയാസമില്ലെന്നായിരുന്നു ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി നേരത്തെ നടത്തിയ പ്രസ്താവന

കണ്ണൂർ: തലശേരി അതിരൂപത ആർച്ച് ബിഷപ്പ്  ജോസഫ് പാംപ്ലാനിയുമായി കേന്ദ്ര റബർ ബോർഡ് ചെയർമാൻ സവാർ ധനാനിയ കൂടിക്കാഴ്ച്ച നടത്തി. റബറിന്റെ താങ്ങു വില വർധിപ്പിക്കുന്ന കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് റബ്ബർ ബോർഡ് ചെയർമാൻ ബിഷപ്പ് പാംപ്ലാനിക്ക് ഉറപ്പ് നൽകി. റബർ കർഷകരുടെ മറ്റു പ്രശ്നങ്ങളും യോഗത്തിൽ ചർച്ചയായി. ഇന്നലെ വൈകീട്ട് കണ്ണൂർ നെല്ലിക്കാം പൊയിലിൽ ആയിരുന്നു കൂടിക്കാഴ്ച. റബറിന് 300 രൂപയായാൽ ബി ജെ പി ക്ക് വോട്ട് ചെയ്യുന്നതിൽ പ്രയാസമില്ലെന്നായിരുന്നു ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി നേരത്തെ നടത്തിയ പ്രസ്താവന.

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K