ഹൃദ്രോഗിയുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതിനെ ചൊല്ലി നെയ്യാറ്റിൻകരയിൽ സംഘർഷം

By Asianet MalayalamFirst Published Sep 30, 2021, 3:44 PM IST
Highlights

വൈദ്യുതി വിച്ഛേദിച്ച കെഎസ്ഇബി ജീവനക്കാരെ നാട്ടുകാര്‍ തടഞ്ഞ് വച്ചത് സ്ഥലത്ത് സംഘർഷാവസ്ഥയ്ക്ക് കാരണമായി

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ (neyyattinkara) ഹൃദ്രോഗിയായ വ്യക്തിയുടെ വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷൻ കെ.എസ്.ഇ.ബി (KSEB) ജീവനക്കാർ മുന്നറിയിപ്പില്ലാതെ വിച്ഛേദിച്ചതായി പരാതി. ധനുവച്ചപുരം സ്വദേശി ജോര്‍ജ്ജിന്‍റെ വീട്ടിലെ വൈദ്യുതിയാണ് ഇന്ന് ഉച്ചയോടെ വിച്ഛേദിച്ചത്. വൈദ്യുതി വിച്ഛേദിച്ച കെഎസ്ഇബി ജീവനക്കാരെ നാട്ടുകാര്‍ തടഞ്ഞ് വച്ചത് സ്ഥലത്ത് സംഘർഷാവസ്ഥയ്ക്ക് കാരണമായി. ജോര്‍ജ്ജ് കെഎസ്ഇബി വാഹനത്തിന് മുകളില്‍ കയറി പ്രതിഷേധിച്ചു. ജോര്‍ജ്ജ് വൈദ്യുതി ബില്‍ കുടിശിക വരുത്തിയതിനാലാണ് കണക്ഷൻ വിച്ഛേദിക്കേണ്ടി വന്നതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. 

click me!