
തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതി സമ്പൂര്‍ണ്ണ സോഷ്യല്‍ ഓഡിറ്റ് സംസ്ഥാനമായി കേരളത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രഖ്യാപിക്കും. നേട്ടം സ്വന്തമാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. ഉച്ചയ്ക്ക് 12ന് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വച്ചാണ് പ്രഖ്യാപനം. തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിലെ സുതാര്യതയും ജനപങ്കാളിത്തവും ഉറപ്പുവരുത്തുന്നതിനായാണ് സംസ്ഥാനത്ത് സോഷ്യല്‍ ഓഡിറ്റ് സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളായ ജനങ്ങള്‍ തന്നെ ഫലപ്രാപ്തിയെക്കുറിച്ച് വിലയിരുത്തുന്നതിലൂടെ സമഗ്രവും ആധികാരികവുമായ ഓഡിറ്റ് ഉറപ്പാക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ തൊഴിലുറപ്പ് പ്രവര്‍ത്തികളുടെയും ഓഡിറ്റ് ഇതിനകം തന്നെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി രാജേഷ് അറിയിച്ചു.
എംബി രാജേഷ് പറഞ്ഞത്: ''തൊഴിലുറപ്പ് പദ്ധതിയില്‍ സമാനതകളില്ലാത്ത നേട്ടങ്ങളുമായി കേരളം മുന്നോട്ടുകുതിക്കുകയാണ്. കേരളത്തെ സമ്പൂര്‍ണ്ണ സോഷ്യല്‍ ഓഡിറ്റ് സംസ്ഥാനമായി ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കും. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുകയാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മാതൃകാപരമായും ജനകീയമായും ഏറ്റെടുത്ത് നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. പദ്ധതി നടത്തിപ്പിലെ സുതാര്യതയും ജനപങ്കാളിത്തവും ഉറപ്പുവരുത്തുന്നതിനായാണ് സംസ്ഥാനത്ത് സോഷ്യല്‍ ഓഡിറ്റ് സംവിധാനം ഏര്‍പ്പെടുത്തിയത്. ''
''പദ്ധതിയുടെ ഗുണഭോക്താക്കളായ ജനങ്ങള്‍ തന്നെ ഫലപ്രാപ്തിയെക്കുറിച്ച് വിലയിരുത്തുന്നതിലൂടെ സമഗ്രവും ആധികാരികവുമായ ഓഡിറ്റ് ഉറപ്പാക്കാനാവുന്നു. സംസ്ഥാനത്തെ എല്ലാ തൊഴിലുറപ്പ് പ്രവര്‍ത്തികളുടെയും ഓഡിറ്റ് ഇതിനകം തന്നെ പൂര്‍ത്തിയാക്കാന്‍ നമുക്ക് കഴിഞ്ഞു. ആറ് മാസത്തിലൊരിക്കല്‍ ഓഡിറ്റ് ഗ്രാമസഭകളും, പഞ്ചായത്ത് തലത്തില്‍ ജനകീയസഭകളും സംഘടിപ്പിച്ചാണ് ഈ പ്രവൃത്തി. പ്രവൃത്തികളുടെ പോരായ്മകള്‍ തിരിച്ചറിയാനും തിരുത്തലുകള്‍ വരുത്താനും ഇത് സഹായകരമാണ്. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമാണ് പരിപാടി.''
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam